വിനീഷ് കളത്തറ
സേവനം
എനിക്ക് നല്ല കലിവരുന്നൊണ്ട്... രക്തദാനം മഹാദാനമാണുപോലും! എന്റെ ചോര അങ്ങനെയിപ്പം വേറൊരുത്തന്റെ ഞരമ്പിക്കൂടെ ഒഴുകണ്ട... അവന്റേക്കെ അവകാശം പോലല്ലേ പറച്ചില്... വേണോങ്കി ഞാൻ ക്ലബ്ബ് മെമ്പർഷിപ്പ് രാജിവയ്‌ക്കാം. എന്നാലും എന്റെ ചോര കുത്തിയെടുക്കാൻ ഒരുത്തനേം ഞാൻ സമ്മതിക്കുകേല... അവിടെയെങ്ങാണ്ട് ഒരു ബാങ്കുണ്ടുപോലും, ബ്ലഡ്‌ബാങ്ക്... അതിന്റെ ഗുട്ടൻസൊക്കെ എനിക്കറിയാം. ചോരയെല്ലാം കൂടെ ഊറ്റിയെടുത്തേച്ച് ലോണുകൊടുത്ത് ചക്രമൊണ്ടാക്കാനൊളള പരിപാടിയല്ലേ....? അന്ന് ക്ലാസ്സെടുക്കാൻ വന്ന പെമ്പറന്നോര് പറഞ്...
ഒരു ചപ്പാത്തിക്കഥ
ചെറുപ്പത്തിലെ ശങ്കരനെ ചപ്പാത്തി പരത്താൻ പഠിപ്പിച്ചു, അമ്മ. ആ ശിക്ഷണത്തിൽ അവൻ അതിമനോഹരങ്ങളായ വട്ടച്ചപ്പാത്തികൾ ഉരുട്ടിയെടുത്തു. കാലാന്തരത്തിൽ കോൺസ്‌റ്റബിൾ ശങ്കരൻ സാറിന്റെ പ്രധാന ലീലാവിനോദം ഉരുട്ടലായിത്തീർന്നു. അതിൻമേൽ പല പുകിലുകളുമുണ്ടായിാ അപ്പോഴൊക്കെ ഭരണത്തുണയിൽ ശങ്കരൻ തടിതപ്പി. ഇപ്പോൾ ഗുഡ്‌സർവീസ് ഇൻട്രിയുമായി അടുത്തൂൺ പറ്റുന്നു. അമ്മയ്‌ക്ക് നന്ദി...എഴുതാനുദ്ദേശിക്കുന്ന സർവീസ് സ്‌റ്റോറിക്ക് പേരുമിട്ടു. “മൈദയിൽ നിന്ന്... മാംസത്തിലേയ്‌ക്ക്”. Generated ...