വിനായകന്‍ ചെറായി
ചെപ്പടിവിദ്യക്കാരന്‍
ഗള്‍ഫ് ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങളില്ലായിരുന്നു. പക്ഷെ ... വിവാഹാലോചന.. ഗള്‍ഫില്‍ ജോലിയുള്ളയാളാണെന്നു പറഞ്ഞു കേട്ടു. പിന്നെ മരുഭൂമിയിലെ, സ്വര്‍ണ്ണമലകള്‍ക്കിടയിലൂടെ അത്തറരുവികള്‍ പതഞ്ഞൊഴുകുന്ന ഒരു സ്വപ്നലോകത്തായി മനസ്സ്.. സുഗന്ധത്തിന്റെയും ...സമ്പത്തിന്റെയും ..മാസ്മരലഹരി പകരുന്ന സ്വപ്നഭൂമിയില്‍ ഒരു സ്പര്‍ശത്തിനു വേണ്ടിയുള്ള അടങ്ങാത്ത മോഹമായിരുന്നു. ഒരു നെടുവീര്‍പ്പോടെ ഒന്നോര്‍ത്തു നോക്കി. ഒമാനിലെ റൂവിസ്ട്രീറ്റില്‍ ഹോണ്ടാറോഡിനടുത്തുള്ള പഴഞ്ചന്‍ കെട്ടിടത്തിലെ ഈ കൊച്ചുമുറിയില്‍ ജീവിതം തളച്ചിട്...