വിനായക് നിർമ്മൽ
വിരഹം
ചുണ്ടുകളിൽ ചുംബനം അവസാനിക്കാതിരുന്നിട്ടും ഹൃദയങ്ങളിൽ പ്രണയം കെട്ടടങ്ങാതിരുന്നിട്ടും യാത്രപറച്ചിലിൽ സ്‌നേഹം വേർപിരിയാതിരുന്നിട്ടും, നമ്മുടെ ഹൃദയങ്ങളിൽ സന്തോഷങ്ങൾ അപഹരിക്കപ്പെട്ടതെന്തേ? നമ്മുടെ പ്രഭാതങ്ങളിൽ പ്രദോഷങ്ങൾ കലർന്നതെന്തേ? നമ്മിലെ പച്ചിലക്കാടുകൾ കത്തിയെരിഞ്ഞതെന്തേ? നമുക്കു നമ്മൾ പരസ്പരം മരിച്ചതെന്തേ? Generated from archived content: poem_virham.html Author: vinayak_nirmal