വിനയ, ന്യൂജേഴ്‌സി
സഭാപ്രവേശം – ചിലചിന്തകൾ
മാധ്യമങ്ങളിൽ മാനഭംഗം, മാനഭംഗശ്രമം, കൊലപാതകം, മറ്റുരീതിയിലുള്ള ആക്രമണങ്ങൾ എന്നിങ്ങനെയുള്ള വാർത്തകളിൽ കന്യാസ്‌ത്രീ എന്ന പൊതുനാമധേയം കേരളീയർക്ക് പുതുമയല്ലാതായിരിക്കുന്നു. എന്നാൽ ഇവയെല്ലാം ഒരു കന്യാസ്‌ത്രീക്കെതിരായ അക്രമം എന്നതിനേക്കാൾ കൃസ്‌ത്യൻ ന്യൂനപക്ഷത്തിനെതിരായ ബാഹ്യ ആക്രമണം എന്ന രീതിയിലാണ് വായിക്കപ്പെടുന്നത്. എന്നാൽ ദൈനംദിന ജീവിതത്തിൽ കന്യാസ്‌ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും സഭക്കുള്ളിലെത്തന്നെ അനീതികളും മാധ്യമങ്ങളോ പൊതുസമൂഹമോ ചർച്ചചെയ്യുന്നത് വിരളമാണ്. സി. ജെസ്‌മി സഭാപീഢനം മൂലം ...
ഹാലൊവീന് – ഒരു കൊമേഴ്‌സ്യൽ ഹോളിഡെ
ഒരു തണുത്ത ശരത്‌കാല രാത്രി. ഒരു തിരിവു കഴിഞ്ഞപ്പോൾ റോഡിനിരുവശവുമുള്ള വീടുകളിൽ അവിടവിടെ മങ്ങിയ വെളിച്ചമുണ്ട്. ഒരു മുറ്റത്തു ശവക്കോട്ടയിലെ ശിലാഫലകങ്ങൾ അതാ അവിടെ കണ്ണിൽ കനലുമായി ഒരു ഭീകര സത്വം, അടുത്തുതന്നെ ഒരു സുന്ദരിയായ യുവതിയുടെ രക്തമൊലിക്കുന്ന കബന്ധം. ശിരസ്സ് തൊട്ടടുത്തൊരു മരത്തിൽ തൂങ്ങിക്കിടപ്പുണ്ട്. അപ്പുറത്തെ വീട്ടിൽ ആടുന്ന ചാരുകസേരയിലിരിക്കുന്നത് ഒരു അസ്‌ഥിപഞ്ഞ്‌ജരം.... പിന്നെയും മുൻപോട്ട് നടന്നപ്പോൾ ഭീമാകാരനായ ഒരു ചിലന്തിയുടെ കണ്ണുകൾ പ്രകാശമാനമായി.“ ഇത് ഒരു പ്രേതകഥയിലെയൊ സിനിമയി...