വിമീഷ് മണിയൂർ
ചെങ്ങറ
ഓർക്കാട്ടേരി ചന്ത ഒന്നുമല്ല ഏകദേശം അയനിക്കാട് പോസ്‌റ്റാഫീസിൽ തുടങ്ങി വടകര അടക്കാതെരുവും കഴിയും എന്തൊരാളായിരുന്നു അടുക്കാൻ പറ്റത്തില്ല ഒരു വിധം കണ്ടെന്നു വരുത്തി ആർക്കായാലും മുഴുവനൊന്നും.......? Generated from archived content: poem1_mar14_09.html Author: vimeesh_maniyoor
തുടകൾ
കട്ടച്ച ചോരയാൽ പോളീഷ് ചെയ്‌തിരിക്കുന്നു അവന്റെ തുടകൾ ഒരു പതാകയ്‌ക്കും ആ വിശ്വമില്ലാത്തത്ര ചുവപ്പുണ്ടായിരുന്നു അതിൽ ഒടുക്കം അവതന്നെ വേണ്ടിവന്നു രക്തത്തിന്റെ പതാകഭാഷ പുറത്തുപറയാൻ. (ഉദയകുമാറിനെ ഓർത്ത്) Generated from archived content: poem1_dec2_08.html Author: vimeesh_maniyoor
ഭൂരിപക്ഷം
ഗുജറാത്ത് കേരളത്തിലെ അക്ഷരാഭ്യാസമില്ലാത്ത ഒരു ജില്ലയാണ് ഒരു ഭൂകമ്പത്തിനും ഇടയില്ല ഒരു അനുസ്‌മരണത്തിനും വേദിയില്ല ജീവിച്ചിരിക്കുന്നവരുടെ ബന്ധുക്കളോ മരിച്ചവരുടെ ശവകുടീരങ്ങളോ ഇല്ല ഗുജറാത്ത് ചെറിയ ഇന്ത്യയിലെ വലിയ ഭൂരിപക്ഷമാണ്. Generated from archived content: poem1_dec15_09.html Author: vimeesh_maniyoor
വെളിച്ചത്തിൽ
പരസ്‌പരം ഭയപ്പെടുകയാൽ ഒന്നും പേടിക്കാനില്ല ഇരുട്ടിൽ. വെളിച്ചത്തിൽ സൂക്ഷിച്ചേക്കണം നമ്മൾ പരസ്‌പരം ധൈര്യപ്പെടും. Generated from archived content: poem2_july15_10.html Author: vimeesh_maniyoor
ഉപകാരം
അയാൾക്ക്
ഭ്രാന്തുവരാറുളളത്
നാട്ടുകാർക്ക്
സഹായമാണ്.
കാരണമൊന്നും കൂടാതെ
കടം തരും
അരിയും മറ്റുവീട്ടുസാമാനങ്ങളുമായ്
ആരുടെ വീട്ടിലും
കയറിച്ചെല്ലും
ഏതൊരു സങ്കടവും
ഉളളലിഞ്ഞ് കേൾക്കും
എപ്പൊഴും കൂട്ടിനുണ്ടാകുമെന്ന്
നിറഞ്ഞാശ്വസിപ്പിക്കയും ചെയ്യും.
അയാൾക്ക്
ഭ്രാന്തുവരുന്നത്
ഞങ്ങൾ നാട്ടുകാർക്ക്
വലിയ ഉപകാരമാണ്.
Generated from archived content: poem1_may30_08.html Author: vimeesh_maniyoor
സഹകരണം
ചൈനയുടേതുപോൽ ഒരു മതിൽ ഞങ്ങൾക്കുമുണ്ടായിരുന്നു. ജനകീയാസൂത്രണത്താൽ വീണുകിട്ടിയ പുളളിയില്ലാപ്പശു, അതിന്റെ പാലു വിറ്റ് വാങ്ങിയ ആട്, കോഴി കുടുംബാസൂത്രണത്തിന്റെ ഭാഗമായ് തുല്യമായ ഇടവേളകളിൽ നിർമ്മിച്ചെടുത്ത രണ്ട് കുട്ടികൾ, ഭാര്യ ഒക്കേറ്റിനും തണലായിരുന്നു വീട്. കൃഷിയാപ്പീസിലാണ് ബാക്കിയാവുന്ന വിത്തെല്ലാം ആരുമറിയാതെ പുരപ്പുറത്തെ വെയിലേറ്റാണ് വളരുന്നത് കൂടാതെ ടി.വി മുതൽ തിയ്യേറ്റർ വരെ വീടിന് കണ്ടോണ്ടിരിക്കാൻ വേണ്ട സകലതുമുണ്ട്. ഇതിലും കൂടുതൽ എന്തോന്ന് കണ്ടിട്ടാണെന്റെ വീടേ നാട്ടിലെ സഹകരണ...
സ്വാതന്ത്ര്യം
തീർന്നു പോയ ഒന്നിനെ
ഏതുവരേക്കും
ഉണ്ടെന്നു സങ്കൽപ്പിക്കും?
ഉറക്കത്തിലെങ്കിലും
പറഞ്ഞു പോകാതിരിക്കുമോ?
അറിയാതെ
പറഞ്ഞു പോകുന്നവരുടെ വായ
എത്ര പേർക്ക്
ഉറക്കമിളച്ച്
പൊത്താനാകും.
Generated from archived content: poem2_mar14_09.html Author: vimeesh_maniyoor
കത്രികേ…
വെട്ടാൻ വരുന്ന പോത്തേ, നിന്റെ വ്യോമാഭ്യാസം എങ്ങനെ നടത്തും എെൻ കഷണ്ടിത്തലയിൽ? തോറ്റുപോകുമല്ലോ നിന്റെ പെരുക്കപ്പട്ടിക അല്ലേൽത്തെ. പറഞ്ഞുതീർക്കാനാവാത്ത എന്തു വിരോധമാണ് നിങ്ങൾ തമ്മിൽ? Generated from archived content: poem9_dec21_07.html Author: vimeesh_maniyoor