വിളക്കുടി രാജേന്ദ്രൻ
സായന്തനം
അച്ഛൻ കാറിൽ ചാഞ്ഞു മയങ്ങുന്ന ഒരു ശിശുവിനെപ്പോലെ. വാർദ്ധക്യം രണ്ടാം ബാല്യ മാണെന്ന് എവിടെയോ വായിച്ചത്, അല്ലെങ്കിൽ ആരോ പറഞ്ഞത്, അയാൾ ഓർത്തു. പീളകെട്ടിയ കണ്ണുകളിൽ ജീവിതത്തെക്കുറിച്ചുളള ഉത്കണ്ഠ. അതോ വിരക്തിയോ? വൈകുന്നേരത്തിന്റെ ശാന്തതയും ആർദ്രതയും-അല്ല, അതൊന്നുമല്ല. അച്ഛ ൻ അതിനൊക്കെ അതീതനാണ്. തൊണ്ണൂറിന്റെ ആലസ്യമൊന്നും ഇതുവരെ കണ്ടില്ല. ഒന്നിനോടും തോറ്റുകൊടുക്കാത്ത മനസ്സും ശരീരവും. ഈയിടെ നഗരത്തിലെ ഡോക്ടറെ കാണാൻ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി. അപ്പോഴും അമ്മയുടെ ചെറിയ അസുഖ ങ്ങളെക്കുറി...