Home Authors Posts by വിക്രമൻ മുഖത്തല

വിക്രമൻ മുഖത്തല

0 POSTS 0 COMMENTS

സ്വർഗ്ഗരാജ്യത്തേയ്‌ക്കുളള വഴികളിൽ ഒന്ന്‌

ഫാദർ ഇഗ്നേഷ്യസിന്‌ ഏഴാം തവണയും സ്വപ്‌നസ്‌ഖലനമുണ്ടായി. ഇതോടെ അതിനൊരന്ത്യമുണ്ടാകുമെന്ന്‌ അദ്ദേഹം പ്രതീക്ഷിച്ചു. ഉല്‌പത്തിപ്പുസ്‌തകത്തിലെ വേദവചനം അദ്ദേഹം ഓർത്തു. പക്ഷെ അടുത്ത രാത്രിയിലും അത്‌ ആവർത്തിക്കപ്പെട്ടതോടെ സാത്താന്റെ പ്രലോഭനം വീണ്ടും തന്നെ ആവേശിച്ചിരിക്കുന്നതായി അദ്ദേഹം കണ്ടു. മറ്റെപ്പോഴും എന്നപോലെ മോചന മാർഗ്ഗത്തെപ്പറ്റി അദ്ദേഹം ആലോചിച്ചു. രാത്രികൾ അച്ചന്റെ സ്വസ്ഥമായിരുന്ന ജീവിതത്തിൽ അശാന്തിയുടെ വെളിപാടുകളുമായി കടന്നുവന്നു. ഉറങ്ങാതെ കിടന്ന ഒരു രാത്രിയുടെ വൈകിയ വേളയിൽ ശയനീയത്തിന്റെ വാതില...

തിരിച്ചുവരാത്ത തീവണ്ടി

നിറഞ്ഞ കണ്ണുകൾക്ക്‌ മുന്നിൽനിന്ന്‌ എനിക്ക്‌ നിന്നോടു യാത്ര പറയാൻ വയ്യ നീ യാത്ര പറഞ്ഞുപോയ തീവണ്ടിയും പിന്നെ മടങ്ങിവന്നില്ല കാറ്റനങ്ങാത്ത ഏകാന്തത വനശ്യാമനിബിഡതയിൽ ഒറ്റയ്‌ക്കിരിക്കുന്ന ഒരു പക്ഷി ചിറകുകൾ കടംവാങ്ങിപ്പോയവൾ തിരിച്ചുവന്നില്ല ജലാശയത്തെയും ഇരുൾമൂടിയിരിക്കുന്നു. വനശയ്യയിൽ കരിയിലകളിളകുന്നു സ്‌പന്ദനം നിലയ്‌ക്കാത്ത ഒരു ഹൃദയം കാറ്റായ്‌ നേർത്തുവീശുന്നു ഇലച്ചാർത്തിന്റെ നിദ്രയിൽനിന്നും ഇറ്റുവീഴുന്നത്‌ നിന്റെ കണ്ണുനീരോ എന്റെ ഹൃദയരക്തമോ? (അന്തരിച്ച വിക്രമൻ മുഖത്തലയുടെ അപ്രകാശിത രചന) ...

കടൽക്ഷോഭത്തിൽ ബാക്കിയാകുന്നത്‌

ആധുനിക മലയാളകവിതയിലെ സിംഹവാലൻകുരങ്ങുകളാണ്‌ സച്ചിദാനന്ദനും കടമ്മനിട്ട രാമകൃഷ്‌ണനും ബാലചന്ദ്രൻ ചുളളിക്കാടും. സൈലന്റ്‌ വാലിയിൽ സിംഹവാലൻ കുരങ്ങുകൾ ഇപ്പോഴും ഉണ്ടായെന്നുവരും. എന്നാൽ ഈ കവികളെ എവിടെയാണ്‌ തെരയുക? ഇവിടെയാണ്‌ രാജീവ്‌ ഡോക്‌ടർ എന്ന കവിയുടെയും അദ്ദേഹത്തിന്റെ രണ്ടാമത്‌ കവിതാസമാഹാരമായ ‘മൂന്നാംകടലി’ന്റെയും പ്രസക്തി. എ.അയ്യപ്പന്റെ മിത്രസംഭാവനയോടെയും പി.കെ.രാജശേഖരന്റെ അവതാരികയോടെയും പുറത്തുവന്ന ഈ കൃതി രണ്ടുപേരുടെയും മഹത്ത്വത്തെ ചെറുതാക്കുന്നില്ല. ശീർഷക കവിതയായ ‘മൂന്നാം കടലിൽ’ കവി എഴുതുന്നു. ‘...

തീർച്ചയായും വായിക്കുക