വിജു നായരങ്ങാടി.
സൂക്ഷ്‌മവ്യവസ്ഥയുടെ ഉന്മാദം
ഒരു വസ്തുവിന്റെ സൂക്ഷ്‌മലോകത്തിലെ ക്രമമില്ലായ്മയുടെ ക്രമം സൃഷ്ടിക്കുന്ന ഭാവുകത്വമാണ് എൻട്രോപി. തന്മാത്രകൾ ഉളളിന്റെയുളളിൽ സർഗാത്മകതയിലേക്ക് ഉന്മുഖമാകുന്ന അവസ്ഥ. ചലനം, ചലനം മാത്രമാവുന്നു അവിടെ നിയാമകം. വ്യക്തിയും സമൂഹവും തമ്മിലുളള ബന്ധത്തിൽ എൻ്രടോപി ഒരു വിഷയമാണ്. വ്യക്തിത്വം സമൂഹനിർമ്മിതിയാണ്. നൈസർഗ്ഗിക ചോദനകളും വ്യക്തിത്വവും തമ്മിലുളള നിരന്തര സംഘർഷമേഖലയിൽ നിന്ന് രൂപപ്പെടുന്ന അച്ചടക്കത്തിന്റെ ഒരു തലം ജീവിതത്തിലെ സന്തതസഹചാരിയുമാണ്. അച്ചടക്കം പാലിക്കുകയെന്ന നിഷ്‌ഠയിലൂടെയാണ് ഒരാൾ കേവലവ്യ...