വിജിലേഷ് ചെറുവണ്ണൂർ
പേടിയിലൂടെ പേരെഴുതുമ്പോൾ
നട്ടുച്ചയിലൂടെ നടക്കാൻ പേടി
സൂര്യന് ഭൂമിയെ പതിച്ചുനല്കിയതായി
പറഞ്ഞാലോ...?
തെങ്ങിൻ ചുവട്ടിലിരുന്ന്
കവിത എഴുതാൻ ഭയം
തേങ്ങ വന്ന് തലയിൽ വീണാൽ
തെങ്ങിനെപ്പറ്റി വല്ലതും കുത്തിക്കുറിച്ചിട്ടാന്നേ പറയൂ...?
രാത്രിയിലൂടെ ചൂട്ടുമായി പോകാൻ
ധൈര്യമില്ലാതായിരിക്കുന്നു
ഇരുട്ടിനെ കീറാൻ പുറപ്പെട്ടവനെന്ന്
മുദ്രകുത്തി തുറങ്കിലടച്ചാലോ..?
രാവിലെ ചായക്കടയിലിരുന്ന്
പത്രവാർത്ത ഉറക്കെ വായിക്കാൻ
ശബ്ദം വരുന്നില്ല
കടക്കാരൻ
നാളെ തൊട്ട് പത്രം വരുത്തിക്കില്ലെന്ന്
അറിയിച്ചാല...