വിജയകുമാരി ബാലകൃഷ്‌ണൻ
കാട്ടുകിളി മൂളുന്നു…..
മുകിൽ മേദസ്സു തുളളിത്തുളുമ്പും വിണ്ണിൻ കീഴെ വിരഹാതുരപോൽ നിരല്ലജ്ജം; പൂനിലാത്തട്ടിൽ- മലർമുത്തണി മുകുളങ്ങളാം കുചാഗ്രങ്ങൾ, ചെംതളിർ ചേലത്തുമ്പാലൊട്ടലസം മറച്ചുംകൊ- ണ്ടിളകിയാടിയ കാടേ! നിന്നങ്കണത്തിൽ ഞാന- ന്നൊ,രുപെൺകിടാവ,ത്യുദാരമാ ദൃശ്യം വാഴ്‌ത്തീ! എങ്ങു ഞാനന്നു വാഴ്‌ത്തിക്കൊണ്ടോരപൂർവ്വഭാവം! എങ്ങുപോയ് നിന്റെ ലീലാഗേഹത്തിൻ വന്യഭംഗി! പതിതയാം വനകന്യേ! പാടട്ടേ, ഇന്നും ഞാനാ- പ്പഴകുമോർമകളാം നൽക്കുളിരിറ്റും ഗീതങ്ങൾ! പുലർമഞ്ഞു ചോലയിൽ മുങ്ങിനീർന്ന,രിയതൻ പൊന്നിളം വെയിലൊളിപ്പാവാട വിടരുമാറ്, എന്നു മോമൽത്തെന്നൽ...