Home Authors Posts by വിജയകുമാർ മേനോൻ

വിജയകുമാർ മേനോൻ

0 POSTS 0 COMMENTS

അനുഷ്‌ഠാനത്തിൽനിന്ന്‌ അരങ്ങിലേക്ക്‌ ഷെക്‌നറുടെ നിര...

പൂർവ്വനിവാസികളുടെ പിൻഗാമികളായി ഇന്നും നിലകൊളളുന്ന വിവിധ വംശീയർ തങ്ങളുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും കലാരൂപങ്ങളും അവരുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട ‘രംഗകല’യിലൂടെ നിലനിർത്തിപ്പോരുന്നുണ്ട്‌. ജീവിതരീതികൾ ശൈലീവത്‌കൃതമായി ഒരുക്കുമ്പോൾ അത്‌ ജീവിതത്തിലെ മറ്റൊരു ക്രിയ മാത്രമായി മാറുന്നു. അതിനെ മറ്റുളളവർ ‘രംഗകല’ എന്നു വിളിക്കുമ്പോൾ ജീവിതവും കലയും തമ്മിലുളള അകൽച്ച ഉൾക്കൊളളുന്നു. നായാട്ടുജീവിതത്തിലെ വീരത്വവും സൂക്ഷ്മതയും അതേപോലെ ഉപയോഗിച്ച്‌ ഉല്ലാസത്തിനും ഫലദായകത്തിനും വേണ്ടി ക്രമീകരിക്കുന്ന ഒരു ...

വിത്തും ഫലവും ഃ തത്ത്വചിന്തയിലും ലാവണ്യ ചിന്തയിലും...

ഭാരതീയ തത്ത്വചിന്തയുടെ ഏതു ശാഖയിലും സൂക്ഷ്‌മവും സ്ഥൂലവും എന്ന ദ്വന്ദ്വഭാവത്തെ പ്രകാശനം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു രൂപകം വിത്തും വൃക്ഷവും ആണ്‌. അതിസൂക്ഷ്‌മ ബിന്ദുവിൽനിന്നും പ്രപഞ്ചമുണ്ടായി എന്ന സങ്കല്‌പം മൂർത്താകൃതിയിൽ കാണാൻ കഴിയുന്നത്‌ ആൽമരത്തിന്റെ ആകൃതിയിലാണെന്ന്‌ ഭാരതീയ ചിന്തകർ കാവ്യാത്‌മകമായി പറയുന്നു. ബിന്ദുസമമായ വിത്തിൽനിന്നും ജനിച്ച്‌ പടർന്നുപന്തലിച്ച്‌ അനേക നൂറ്റാണ്ടുകൾ നിലനില്‌ക്കുന്ന ആൽമരമായിത്തീരുന്നത്‌ സ്ഥൂലമാണ്‌. ഈ സൂക്ഷ്‌മവിത്ത്‌ പക്ഷികളുടെ ഉദരത്തിൽ ചെന്ന്‌ അവ വിസർജിക്കുമ...

‘വൃക്ഷം എന്ന മോട്ടിഫ്‌ ’ -പ്രാചീനകലയിലും ആധുനികകലയ...

അനാദികാലം മുതലുളള ഓരോ ചിന്തയും ഇന്നും നമ്മുടെ ഭാവനയെ സ്വാധീനിക്കുകയും വളർത്തുകയും ചെയ്യുന്നു. ചിന്തയുടെ ആദിമൂലം (Primodial concept) നാടോടികലകൾപോലെ ആധുനിക കലയേയും സ്വാധീനിക്കുന്നു. ഫോക്ക്‌ലോർ, ഫോക്ക്‌ആർട്ട്‌ എന്നിവയിൽ വരുന്ന അനേകം ഇമേജുകളും ചിഹ്നങ്ങളും മോട്ടീഫായി ഇന്നും നിലകൊളളുന്നു. വൃക്ഷം എന്ന ‘പദാർത്ഥ’വും രൂപവും ആശയവും ഈ വിധത്തിൽ ഒരു മോട്ടീഫാണ്‌. വൃക്ഷത്തെ കേന്ദ്രമാക്കി അനേകായിരം കഥകളും തത്ത്വചിന്താസംഹിതകളും ഗാനങ്ങളും കലാരൂപങ്ങളും എന്നും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. വൃക്ഷം ആരോഹണത്തിന്റെ ചി...

മെഴുകുരുക്കി ലോഹരൂപമുണ്ടാക്കുന്ന കലാവിദ്യ

വെളേളാട്‌, വെങ്കലം, പിച്ചള എന്നീ പേരുകളിലറിയപ്പെടുന്ന ലോഹങ്ങളാണ്‌ കേരളത്തിൽ മിക്കവാറും എല്ലായിടത്തും പണ്ടുമുതൽ ഉപയോഗിച്ചുവന്നിട്ടുളളത്‌. വെങ്കലം എന്നു പൊതുവേ പറയപ്പെടുന്ന ഇതിൽ ചെമ്പും തകരവും ആണ്‌ അടങ്ങിയിട്ടുളളത്‌. ലോഹ അയിരുകൾ ചേർത്ത്‌ ഓരോ തവണയും പുതിയ ലോഹക്കൂട്ട്‌ നിർമ്മിക്കാറില്ല. പഴയവ പൊട്ടിച്ച്‌ വീണ്ടും ഉരുക്കിയുപയോഗിക്കുകയാണ്‌ പതിവ്‌. ലോഹഖനനവും മറ്റും കേരളത്തിൽ ഇല്ല എന്നുതന്നെ പറയാം. അതുകൊണ്ട്‌ പുതിയലോഹം കൂട്ടിയെടുക്കുന്ന ശീലമില്ല. വേണമെങ്കിൽ പഴയതു പൊട്ടിച്ചെടുത്തതിന്റെ കൂടെ ചെമ്പോത...

തീർച്ചയായും വായിക്കുക