വിജയകുമാർ കളരിക്കൽ
ചിലന്തി
അയാൾ ഒരു സർക്കാരുദ്യോഗസ്ഥനല്ല; അയാളുടെ കണ്ണുകൾ ഉറക്കം തൂങ്ങുന്നതോ, വയറ് പിത്തശൂലപിടിച്ച കുട്ടിയുടേതുപോലെയോ അല്ല. അയാൾ ഒരു ബിസിനസ്സ് എക്‌സിക്യൂട്ടീവോ റെപ്രസെന്റേറ്റീവോ അല്ല; അയാളുടെ മുഖത്ത് സർവ്വജ്ഞനെന്ന ഭാവമില്ല. അയാളൊരു ഫാക്‌ടറി ജോലിക്കാരനോ, തൊഴിലാളിയോ അല്ല; കരിയും പുകയും കെമിക്കലുകളും ശ്വസിയ്‌ക്കുന്നവന്റെ ചുമയില്ല. അപ്പോൾ അയാളൊരു കർഷകനാകാം. അധികം യാത്രകളൊന്നുമില്ലാത്തതിനാൽ ഡീസലിന്റെ, പെട്രോളിന്റെ, ഗ്യാസിന്റെ വിഷാംശം കഴിയ്‌ക്കാത്തതിന്റെ ഉന്മേഷവുമുണ്ട് മുഖത്ത്. അതെ, അയാളൊരു കൃ...