വിജയകുമാർ മേനോൻ
ഇന്ത്യയിലെ നാടോടിചിത്രകല – 2-ാം ഭാഗം
വാർളി, ഭിൽ, ശബര ചിത്രങ്ങൾഃ വടക്കേ ഭാരതത്തിലെ പ്രാചീനവർഗ്ഗക്കാർ അവരുടേതായ രീതിയിൽ അതിസങ്കീർണ്ണമായ ചിത്രാങ്കനങ്ങൾ ചുമരിൽ ചെയ്യാറുണ്ട്. മഹാരാഷ്‌ട്രയിലെ വാർളി, ഗുജറാത്തിലെ ഭിൽ വംശജരുടെ പിത്തോറ ചിത്രങ്ങൾ ഒറീസ്സയിലും സമീപത്തുമുളള ശബരരുടെ ചിത്രങ്ങൾ എന്നിവ നാടൻ ചുമർചിത്രകലയുടെ സ്വഭാവങ്ങൾ കാണിക്കുന്നു. വെളുത്ത പ്രതലത്തിൽ ചുമപ്പും കറുപ്പുമാണ് ഗോന്ത് വംശജരുടെ ചിത്രങ്ങളിൽ ഏറെകാണുന്നത്. ചുമപ്പ് മൺഭിത്തിയിൽ ശബരർ വെളുപ്പ് വർണ്ണമുപയോഗിച്ച് ചിത്രമെഴുതുന്നു. വാർളിക്കാരും ഭിലുകളും ചെമ്മൺഭിത്തിയിൽ വെളുപ്പ...
ഇന്ത്യയിലെ നാടോടിചിത്രകല – 1-ാം ഭാഗം
ശരീരത്തിലും ഗുഹകളിലും പാറകളിലും വരച്ച രൂപങ്ങളാണ് ലോകത്തെവിടെയും ആദ്യചിത്രങ്ങൾ. യഥാർത്ഥരീതിയിൽ മൃഗങ്ങൾ, നായാട്ട് എന്നിവ ആദിമനിവാസികൾ വരച്ചിട്ടുളളത് പലയിടത്തും കാണാം. പലതും സാരസംഗ്രഹരേഖാരൂപമാണ്. ചുമപ്പ്, മഞ്ഞ, ചാരനിറം എന്നീ വർണ്ണങ്ങളാണ് കൂടുതൽ പ്രദേശത്തും കാണുന്നത്. മനുഷ്യൻ സ്ഥിരതാമസം തുടങ്ങിയപ്പോൾ പടം വരയ്‌ക്കുന്ന സ്ഥലങ്ങൾക്കും വൈജാത്യമേറി. നിത്യോപയോഗസാധനങ്ങളിലും നിലത്തും ഭിത്തിയിലും മച്ചിലും ചിത്രമെഴുത്താരംഭിച്ചു. മിക്കവാറും എല്ലാ ചിത്രമെഴുത്തും ഏതെങ്കിലും ഒരനുഷ്‌ഠാനവുമായി ബന്ധപ്പെട്ടാണ...
നാട്ടറിവു പഠനം തിരിച്ചുപോക്കല്ല, തിരിച്ചറിവാണ്
സസ്യമൃഗാദികളെപ്പോലെ മാത്രമേ മനുഷ്യനും ഈ ഭൂമിയിൽ അധികാരമുളളു. മറ്റുളളവയേക്കാൾ സിരാപടലം കൂടുതൽ വികസിച്ചിട്ടുളള ജീവി എന്ന വിശേഷതയാൽ മനുഷ്യന്റെ ചിന്താമണ്ഡലം വിപുലമായി. ശരീരം, ആംഗ്യം, ശബ്‌ദം, ചിത്രം, സംസാരം, ലിപി എന്നീ മാദ്ധ്യമങ്ങളിലൂടെ സംവേദനം നടത്താൻ തുടങ്ങിയതോടെ ഒരുവന്റെ ചിന്ത മറ്റുളളവരെയും അറിയിക്കാമെന്നായി. അതോടെ പ്രപഞ്ചവിജ്ഞാനം സംവേദനക്ഷമമായി. സംസ്‌കാരവും വളർന്നു. ഒപ്പം സ്വാർത്ഥയുടെയും ലാഭക്കൊതിയുടെയും അധിനിവേശത്തിന്റെയും കളകളും കരുത്താർജ്ജിച്ചു. തന്റെ ചുറ്റുമുളളതിനെ നോക്കിയറിഞ്ഞപ്പോൾ കിട്ടിയ...