വിജയകൃഷ്ണന്‍
വീണ്ടെടുക്കപ്പെടുന്ന ചരിത്രം
നാനാ മേഖലകളില്‍ ഭാരതം പുലര്‍ത്തിയ ഗരിമയെക്കുറിച്ചു നാം അഭിമാനത്തോടുകൂടി പറയാറുണ്ട്. എന്നാല്‍ ഭാരതം തീര്‍ത്തും ഉദാസീനത പുലര്‍ത്തിയ ഒരു രംഗമുണ്ട്. അത് ചരിത്രമാണ്. ശാസ്ത്രീയ ചരിത്രം രേഖപ്പെടുത്താതിരുന്നതിനാല്‍ പലതരം കെട്ടുകഥകളാണ് ആ സ്ഥാനത്തു വന്നത്. കെട്ടുകഥകള്‍, സ്വാഭാവികമായും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കി. ചരിത്രത്തിന്റെ ഈ അപര്യാപ്തത ഇരുപതാം നൂറ്റാണ്ടിന്റെ കലയായ ചലച്ചിത്രത്തെവരെ ബാധിച്ചിട്ടുണ്ട്. നമ്മുടെ നിശബ്ദ സിനിമയുടെ ചരിത്രം അവ്യക്തതകളുടെ നിഴല്‍ മൂടിയതാണ്. ലോകസിനി...