എം.വിജയരാഘവൻ
സ്വന്തം ആകാശം
കല്ലടിക്കോടൻ മലമുകളിലൂടെ വെള്ളിമേഘങ്ങൾ
സാന്ദ്രമായൊഴുകുമ്പോൾ ഓർക്കാറുണ്ടാ യക്ഷനെ
കാളിദാസന്റെ മേഘസന്ദേശത്തിലെ
പ്രണയപരവശനായ വിരഹാർത്തനായ യക്ഷനെ
വെള്ളിമേഘങ്ങൾ പ്രണയത്തിലേക്കും
പിന്നെ വിരഹത്തിലേക്കും വഴികാട്ടികളാകുന്നു
ജീവിതത്തിന്റെ തത്രപ്പാടിൽ വർഷങ്ങളോളം
ആകാശം കാണാത്തവരുണ്ട്
മേഘങ്ങളെ കാണാത്തവരുണ്ട്
ഞാനും അങ്ങിനെ എന്നോ ഒരിക്കൽ
അവിചാരിതമായി മധ്യാഹ്നചൂടിൽ
ഓഫീസ് വിട്ടിറങ്ങിയപ്പോൾ അറിയാതെ ആകാശത്തിൽ
കണ്ണുകളുടക്കിയിരുന്നു അന്ന്...
സ്വപ്നലോകം
അകലെയാണെങ്കിലും തോന്നും
നീ അരികിലുണ്ടെന്ന്
പ്രണയത്തിൻ നൂലിഴ
കോർത്തു നാം തുന്നിയ
മധുര സ്വപ്നങ്ങൾക്കെന്തു ഭംഗി
അറിയാതെയന്നു നാം
മൗനത്തിൻ സൗന്ദര്യ
മകതാരിലൂറ്റിക്കുടിക്കെ
പറയാൻ മറന്ന
മനസ്സിന്റെയിൻഗിതം
പറയാതറിഞ്ഞുവല്ലോ നാം
നിമിഷങ്ങൾ നെയ്തൊരു
ധന്യ മുഹൂർത്തത്തിൻ
സുഖദമാം ശീതളസ്പർശം
അറിയാതെ കോൾമയിർക്കൊള്ളിച്ചു
നമ്മളെ
സ്ഥലകാലവിഭ്രമം പോലെ
ഓർക്കുവാനെത്രയെളുപ്പം
മനസ്സിന്റെ
നേർത്ത വിരിയൊന്നെടുത്താൽ
കാലങ്ങൾ ...