വിദ്യാ എസ്. നായർ
നിലക്കാത്ത സ്പന്ദനം
പുറത്ത് മഴ പെയ്യുന്നുണ്ട്. മനസിനകത്തും ചിലപ്പോൾ മഴ പെയ്യാറുണ്ട്. ഓർമ്മകളാണ് മനസിനകത്ത് മഴയായി പെയ്യാറുള്ളതെന്ന് ചിലരൊക്കെ പറയില്ലേ, അതു പോലെ ഇവിടെ, ഈ ജനലരികിൽ ഇരുന്നാൽ എനിക്ക് മഴ വ്യക്തമായീ കാണാം. പക്ഷെ മഴ എന്നെ കാണുന്നുണ്ടാകില്ല. ഓർമ്മകളുടെ മഴ ഒരിക്കലും പെയ്തുതീരില്ലല്ലോ. ജനലഴികളിലൂടെ മഴച്ചാറൽ മുഖത്ത് വന്നു പതിക്കുന്നുണ്ട് . ബാഗ്ലൂരിൽ ഞാൻ താമസിച്ചിരുന്ന വീട്ടിലും ജാലകത്തിലൂടെ മഴ എന്നെ കാണാൻ വരുമായിരുന്നു. അതൊരുകാലം. ലോകം മുഴുവൻ സന്ദര്യമാണെന്നും ജീവിതം മുഴുവൻ പ്രകാശമാണെന്നും തോന്നിയ...