വിബി ശരത്
മിനി കവിതകള്‍
ആന ഒരു നേര്ത്ത വരയായി ആദ്യമെന്‍ മുന്നില് നീ അകലത്തിലേക്കെന്റെ ദൃഷ്ടി പായിച്ചു പിന്നെ ക്കുണുങ്ങിക്കുണുങ്ങിയടുത്തപ്പോള്‍ കണ്ണു നിറച്ചും നീയായി കവിത ജീവനില്ലാത്ത പേന കൊണ്ടുഞാന്‍ജീവിതത്തെപ്പറ്റി എഴുതി ജീവനുള്ളവർ അതിനെ നോക്കി കവിതയെന്നു വിളിച്ചു . വെള്ളം എന്നില്‍ നിറഞ്ഞതും ,എന്നിലേക്ക് ഞാനായ് നിറച്ചതും വെള്ളമായിരുന്നുഎന്നെ വിയര്പ്പിച്ചു എന്നിലേക്ക് വന്നുചെര്ന്നതും നീയായിരുന്നു . Generated from archived content: poem2_june25_13.html Author: vibi_sarath
ശബ്ദം വിറ്റു ജീവിക്കുന്നവര്‍
എഫ്.എം.റേഡിയോയിലെ അമ്മിണി. അവളെന്നും അവനൊരാവേശമായിരുന്നു. കുപ്പിവള കിലുക്കം പോലുള്ള അവളുടെ ചിരിയും, കുസൃതി നിറഞ്ഞ ചോദ്യങ്ങളും നനുനനുത്ത ശബ്ദവും കൊണ്ട് അവളവനെ കീഴടക്കി. എവിടെ പോയാലും ഒരു മണിക്കുള്ള 101.2 യുവര്‍ എഫ്.എം.അതവന്‍ ട്യൂണ്‍ ചെയ്‌തെടുക്കും. ഏറെ നാളായൊരു മോഹം അവളെ ഒന്ന് കാണണം. തന്റെ പ്രണയം അവളെ ഒന്നറിയിക്കണം. ജീവിതത്തിലുടനീളം അവളുടെ കയ്യും പിടിച്ച് ഓടി നടക്കണം. അസഹ്യമായ ആ പ്രണയ നൊമ്പരം അവനെ റേഡിയോ സ്‌റ്റേഷനില്‍ എത്തിച്ചു. അന്യര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡു വരെ അവനെത്തി. ആകാംക്ഷയുടെ മു...
പ്രവാസിയുടെ പുതുവര്‍ഷം
തീരനഷ്ടതിന്റെ തൂവല്‍ പൊഴിച്ച് പുതിയ ആകാശത്തെ തേടി കാലമാകുന്ന പക്ഷി ഇതാ പറന്നു പോകുന്നു.വരും കാലത്തേക്ക് കാത്തു വെക്കാന്‍ ഒരുപിടി ഓര്‍മകളും സമ്മാനിച്ചുകൊണ്ട്.കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും ഒരു വര്ഷം നമുക്ക് മുന്നിലൂടെ കടന്നു പോയി.അറിഞ്ഞും അറിയാതെയും നാം അതിന്റെ ഭാഗമായി .ഒരു പ്രവാസിയായി തന്നെ ഈ പുതുവര്‍ഷതെയും വരവേറ്റു. പൊഴിഞ്ഞു വീഴുന്ന ഇലകള്‍ക്കു കുറുകെയുള്ള നേരിയ പച്ചില ഞരമ്പുകള്‍ കണ്ടെതുകയാണ് നാമിവിടെ .ജീവിതപ്രാരാബ്ധഗളുമായി പ്രവാസജീവിതത്തിന്റെ ഇടുഗിയ വഴിത്താരയിലൂടെ മാ...