വി.എച്ച്. ദിരാർ
മൊതയ ഃ അരങ്ങേറ്റം
അരങ്ങേറ്റച്ചടങ്ങുകൾ ആദിവാസി സമൂഹങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഗോത്ര വിദ്യാഭ്യാസത്തിന്റെ സങ്കല്പങ്ങൾ ഈ ചടങ്ങിൽ അടങ്ങിയിരിക്കുന്നു. കാട്ടുനായ്‌ക്ക ഗോത്രത്തിൽ തിരണ്ടുകല്ല്യാണം വളരെ പ്രധാനമാണ്. തിരളലിലൂടെ ഒരുവൾ ഉർവ്വരയാവുന്നു. പ്രകൃതി അവളുടെ ശരീരത്തിൽ ആഘോഷിച്ചിരിക്കുന്നുവെന്ന അറിയിപ്പാണ് ഈ അരങ്ങേറ്റം. വിവാഹമാകട്ടെ പണിയരിലും അടിയരിലുമെന്നപോലെ ഈ ഗോത്രത്തിലും അപ്രധാനമാണ്. പ്രണയവിവാഹങ്ങളാണ് സുലഭം. പരസ്‌പരം ഇഷ്ടപ്പെടുന്ന ഒരു മൂഹൂർത്തത്തിൽ ഒരുമിച്ചു ജീവിക്കാൻ പുറപ്പെടുകയാണ്. ഉത്സവ പറമ്പുകളിലൊ മറ്റു ആഘോഷ...
കാട്ടുനായ്‌ക്കരും കാട്ടറിവുകളും
വയനാട്ടിലും നിലമ്പൂർ കാടുകളിലും പാർത്തുപോരുന്ന ഒരു ആദിവാസി വിഭാഗമാണ് കാട്ടുനായ്‌ക്കർ. കുടിയേറ്റത്തിന്റെയും നവനാഗരികതയുടെയും ആസുരതകളിൽ നിന്ന് തീർത്തും ഒഴിഞ്ഞുനില്‌ക്കാൻ ശ്രമപ്പെടുന്നവരാണിവർ. കാടരിഞ്ഞ്, മലനിരത്തി കുടിയേറ്റങ്ങൾ പെരുകിയപ്പോൾ ശേഷിച്ച കാടുകളുടെ അന്തരാളങ്ങൾ നൂഴ്‌ന്നുപോയി കാട്ടുനായ്‌ക്കൻ. അതുകൊണ്ട് മറ്റു ഗോത്രവിഭാഗങ്ങളെപ്പോലെ വയലിലും തോട്ടത്തിലും ഇവർ വിരളമാണ്. മുഖ്യമായ ജീവനോപാധി വനവിഭവശേഖരണവും വേട്ടയാടലും തന്നെ. അതിജീവനത്തിനുവേണ്ട ജ്ഞാനപരിസരം ഏതൊരു ജനതക്കും കൈമുതലാണ്. കാട്ടുനായ...