വെട്ടൂര്‍ രാമന്‍ നായര്‍
ജ്യേഷ്ഠത്തി
പുനര്‍വായന മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകള്‍ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാര്‍ക്ക് കഥാരചനയില്‍ മാര്‍ഗ്ഗദര്‍ശിയാകാന്‍ ഈ കഥകള്‍ പ്രയോജനപ്പെടും. ഈ ലക്കത്തില്‍ വെട്ടൂര്‍ രാമന്‍ നായരുടെ 'ജ്യേഷ്ഠത്തി' എന്ന കഥ വായിക്കുക. '' ചന്ദ്രന്‍ പോയി കിടന്നോളു. മണി പത്തു കഴിഞ്ഞു. ചേട്ടന്‍ വരാന്‍ ഇനിയും താമസിച്ചേക്കും '' ഗോമതി പറഞ്ഞു. എന്നിട്ടും അയാള്‍ വായിച്ചുകൊണ്ടിരുന്ന പത്രത്തില്‍നോക്കി നിശ്ചലമായ കണ്ണുകളോടെ ഇരുന്നത...