വേണുവാരിയത്ത്, സുജിത്ത് വാസുദേവൻ
പക്ഷികളുടെ പറുദീസ കാണാം
പക്ഷികളുടെ പറുദീസയാണ് തട്ടേക്കാട്. പ്രശസ്‌ത പക്ഷിനിരീക്ഷകനായ സാലിം അലിയുടെ പേരിൽ അറിയപ്പെടുന്ന തട്ടേക്കാട് പ്രകൃതിസ്‌നേഹികളുടെ മനം കവരുന്ന അത്യപൂർവ്വമായ ദൃശ്യവിരുന്നാണെന്നുപറയാം. നേരത്തെ ഇടുക്കി ജില്ലയിലായിരുന്നു തട്ടേക്കാടിന്റെ സ്‌ഥാനം. എന്നാൽ ഏതാനും വർഷം മുമ്പ് തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ സ്‌ഥാനം എറണാകുളം ജില്ലയിലായി. കോതമംഗലത്തു നിന്ന് 12 കിലോ മീറ്ററാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിലേയ്‌ക്കുളള ദൂരം. 1983 ലാണ് തട്ടേക്കാട് പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത്. പക്ഷികളുടെ സംഗീതം ഇവ...