വേണു വി.ദേശം
സൗന്ദര്യദേവതയുടെ മരണം
1962 ആഗസ്‌റ്റ് 4-ാം തീയതി രാത്രിയിലെപ്പോഴോ, മയക്കുമരുന്നു ഗുളികകൾ അധികം കഴിച്ചതിനാൽ മർലിൻ മൺറോ മരണമടഞ്ഞു. കാലിഫോർണിയയിൽ താൻ വാങ്ങിയ പുത്തൻ ബംഗ്ലാവിൽ ആ സമയം അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ വസതിയാണ് അവൾ ആദ്യമായും അവസാനമായും സ്വന്തമാക്കിയത്. അല്ലാത്തപ്പോഴൊക്കെ വാടകവീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു. മൂന്നുതവണ വിവാഹിതയാകുകയും ആ ബന്ധങ്ങളെല്ലാം വിവാഹമോചനങ്ങളിൽ കലാശിക്കുകയും ചെയ്തതിനുശേഷം ഒറ്റക്കു താമസിക്കുകയായിരുന്നു അവൾ. കിടക്കയിൽ നഗ്നമായി കിടന്നിരുന്നു ആ ശരീരം. അവിടെ ആത്മഹത്യാക്കുറിപ്പുക...
പാരമാർത്ഥികം
അവാച്യമാകുമൊരഗാധതയിലേ- യ്‌ക്കലികയാണു ഞാൻ. അതു പകരുന്ന സുതാര്യസംഗീതം നുകരുന്നുണ്ടു ഞാൻ. വിഷാദകാണ്‌ഡങ്ങൾ വിടപറഞ്ഞപ്പോൾ വിരികയാണുളളിൽ പുലർപ്രതീക്ഷകൾ. എവിടെയെൻ ജരമുഴുത്ത ഹൃത്തടം? കൊടിയ തൃഷ്‌ണകൾ പുളച്ചൊരാ കാലം? അനവരതമെൻ ചിതിയൊരജ്ഞേയ ലഹരിയിൽ വീണു ജ്വലിക്കയാകുന്നു. അതീതത്തിൽ നിന്നുമറിയുമ്പോൾ സർവ്വ- മനാവൃതമായി യഖണ്‌ഡമാകുന്നു. അഗാധമാകുമൊരവാച്യതയിലേ- യ്‌ക്കലികയാണു ഞാൻ. Generated from archived content: poem2_oct5_06.html Author: venuv_desam
ഹൈക്കു
1. പച്ചത്തവളേ, നിന്റെ ഉടലിൽ ഇപ്പോൾ ചായം പൂശിയതേയുള്ളോ? (അകുതഗാവ) 1. മധുരമദ്യമൊഴുക്കാതെ എങ്ങനെയാണ് ചെറി പൂത്തതാസ്വദിക്കുക? (അജ്ഞാതനാമാവ്) 1. ആരും ഈ വഴി നടക്കാറില്ല ഈ ഗ്രീഷ്മ സായന്തനത്തിൽ ഞാനിത് മുറിച്ചു കടക്കുന്നു. 2. വർഷാദ്യദിനം ഏകാന്തതയും ചിന്തയും അരികിൽ ശരത്‌കാലസന്ധ്യയും. (ബാഷോ) 1. ഈയലുകളേ നിങ്ങൾക്കും ഈ രാത്രി ദീർഘമായിരിക്കും ഏകാന്തവും 2. ...
വ്യതിയാനി
പൊയ്‌പ്പോയ കാലംതേടി യുളളിലേക്കിറങ്ങുമ്പോൾ നിത്യനൈരാശ്യത്തിന്റെ നിഴലിൽ നിൽക്കുന്നുണ്ടു നിസ്സഹായതയുടെ യാൾരൂപ- മായിട്ടവൻ. അപഥങ്ങൾതൻ മഹാദൂരങ്ങൾ കുടിച്ചവൻ അറിവിൻ മുറിവേറ്റു ഹൃദയം തുളഞ്ഞവൻ അവൻ അയ്യപ്പൻ. അംലരൂക്ഷമാമന്ധകാരത്തിൽ ക്കുതിർന്നവൻ. ആത്മാന്തരാളം വെന്തുമലരും ഗാനത്തിൽ നി- ന്നാർത്തു പൊങ്ങുന്നൂ തിക്തവ്യഥതൻ വിഷജ്വാല. Generated from archived content: poem2_jan19_07.html Author: venuv_desam