Home Authors Posts by വേണു വാരിയത്ത്‌

വേണു വാരിയത്ത്‌

0 POSTS 0 COMMENTS

സുഗന്ധവല്ലി

ഒരു കല്‍പവൃക്ഷത്തിന്റെ സമീപം ചേതോഹരദാരുശില്‍പം പോല്‍ നിന്ന നിന്നെ ഞാന്‍ കണ്ടനേരംമോഹദാഹത്തോടൊപ്പം നിമിഷ കവിതയുംമനസില്‍ മുളപൊട്ടി ശേഷം പൂങ്കിനാക്കളുംനവീന നാഗരിക യുവതികള്‍ക്കു തോല്‍വിഗ്രാമീണ കന്യേ നിന്റെ സൗകുമാര്യത്തിന്‍ മുന്നില്‍നീലക്കാര്‍മിഴിക്കോണാല്‍ നീയൊന്നു കടാക്ഷിച്ചാല്‍ലോലഹൃദയരാകും മുനിപുംഗവര്‍ പോലുംചുണ്ടിലൂറും നിന്‍ മന്ദസ്മിതം പൂവെന്നു തോന്നിവണ്ടുകള്‍ വീണ്ടും വീണ്ടും ശല്യം ചെയ്യുന്നുണ്ടാവാംഭാവഹാവാദിയാല്‍ നീ മാരിവില്ലില്‍ വിടര്‍ത്തുന്നുഭവനാനന്താകാശച്ചെരുവില്‍ നിരന്തരംനീയനുപമ ഗുണഗണദേവതയല്ലോനീ...

കാടുകാണാൻ വന്ന പെൺകുട്ടി

ഇത്‌ കാടു കാണാൻ പോയ ഒരു പെൺകുട്ടിയുടെ കഥയാണ്‌ - സംഭവകഥ. ഇതൊരുസാധാരണ പെൺകുട്ടിയല്ല! ഒരു പക്ഷെ, നിങ്ങൾ കണ്ടിട്ടുള്ള, ഒരിക്കലും നിങ്ങളെ കാണാത്ത ഒരു പെൺകുട്ടി! 2007 ജനുവരി ഇതൊരു വനയാത്രയുടെ നനുത്തതും പൊള്ളുന്നതുമായ അനുഭവമാണ്‌. സഹയാത്രികാരായിവന്നത്‌ അഞ്ചോളം കോളജുകളിലേയും എറണാകുളം ഗേൾസ്‌ സ്‌കൂളിലേയും പെൺകുട്ടികൾ. അവരിൽ നിന്ന്‌ എനിക്കൊരു അനിയത്തിയെ, മകളെ, ചങ്ങാതിയെ കിട്ടി - ഫ്ലെമിൻ ഗ്രേഷ്യസ്‌. അവൾ വനയാത്രയ്‌ക്ക്‌ ഞങ്ങളോടൊപ്പം വന്നത്‌ കാടുകാണാനല്ല, കണ്ണ്‌ ഒഴികെയുള്ള ഇന്ദ്രിയങ്ങളിലൂടെ കാട്‌ അനുഭവ...

ബ്രഹ്‌മപുത്രയിലെ വീട്‌

യാത്രകൾ അറിവും ആനന്ദവുമാണ്‌. മലയാളികൾ ഏറെ കേട്ടിട്ടില്ലാത്ത അസ്സമിനെപ്പറ്റി ഒരു പുസ്‌തകം വായിക്കാൻ കിട്ടിയപ്പോൾ ആദ്യം നിസ്സംഗതയോടെയാണിതിനെ സ്വീകരിച്ചത്‌. യാത്രാവിവരണങ്ങൾക്ക്‌ കഥകളെപ്പോലെ, നോവലുകളെപ്പോലെ വായനക്കാർ കൂടി കൂടി വരുന്നു.! സഞ്ചാരം ഇഷ്‌ടപ്പെടുന്നവരിൽ പലരും പലകാരണങ്ങളാൽ സഞ്ചാരിയാകാൻ കഴിയാതെ തളച്ചിടപ്പെടുമ്പോൾ യാത്രാഗ്രന്ഥങ്ങൾ അവന്‌ ആനന്ദമേകുന്നു. ഒരാൾ (ഇവിടെ ഒരുവൾ) കണ്ടുനടവഴികളെക്കുറിച്ച്‌ നാം വായിച്ച്‌ യാത്രചെയ്യുമ്പോൾ അവരുടെ ഇഷ്‌ടം കുറെ നമ്മുടെ ഇഷ്‌ടം കൂടിയാവുന്നു. അവരുടെ അനുഭവ...

നന്ദിഗ്രാമുകൾ ഉണ്ടാകുന്നത്‌

ഒരു പത്രവാർത്തയിൽ നിന്ന്‌ ഇപ്പോൾ കണ്ണെടുത്തതേയുള്ളു. ആ വാർത്ത ഇതാണ്‌. ടാറ്റ കമ്പനി മമതബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക്‌ അയച്ചുകൊടുത്ത ഏതാണ്ട്‌ 27 ലക്ഷം രൂപ അവർ സ്വീകരിക്കാതെ മടക്കിയയച്ചിരിക്കുന്നു.! ഇന്ത്യയിൽ കഴിഞ്ഞ ഏതാനും നാളുകളായിവാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പ്രദേശങ്ങളാണ്‌ നന്ദിഗ്രാമും സിംഗൂരും കന്ദമാലും! കന്ദമാലിന്റെ കഥ വേറെയാണെങ്കിലും നന്ദിഗ്രാമും സിംഗൂരും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ്‌. ആദർശങ്ങളിലും മാനുഷിക മൂല്യങ്ങളിലും ഉറച്ചുനിന്ന്‌ മനുഷ്യരാശിയുടെ മോചനത്തി...

അമ്മയ്‌ക്കൊരു താരാട്ട്‌

ഇളംകാറ്റിൽ മെല്ലെയിളകുന്ന അരയാലിലയുടെ സാരള്യവും സംഗീതവും! അത്‌ പാടിക്കൊണ്ടേയിരിക്കുന്നു. സൂക്ഷ്‌മമായി കാതോർത്താൽ ഇലയിളക്കത്തിലും കടലിരമ്പം കേൾക്കാം! താളബോധം നഷ്‌ടപ്പെട്ട്‌ കഠോരശബ്‌ദങ്ങളാൽ പലപ്പോഴും ഇളകിയാടുന്ന മലയാള കവിയുടെ രാത്രികളിൽ അപൂർവമായി ഒരു നിലാവുദിക്കുന്നു! ശ്രീകുമാരൻ തമ്പിയുടെ അമ്മയ്‌ക്കൊരു താരാട്ട്‌ എന്ന ഏറ്റവും പുതിയ കവിതാ സമാഹാരം ഇത്തരമൊരു നറുംനിലാവാണ്‌. അമ്മയോടുളള സ്‌നേഹത്തെപ്പറ്റി എത്രയെത്ര കവികൾ വാഴ്‌ത്തിപ്പാടിയിരിക്കുന്നു! നഷ്‌ടപ്പെട്ട അമ്മ ഇന്നു പല മക്കളുടേയും കണ്ണീരല്ല! എന്ന...

കഥയിതു വാസുദേവം

ഒരെഴുത്തുകാരൻ മറ്റൊരെഴുത്തുകാരനെപ്പറ്റി എഴുതുന്നു.....! രണ്ടും സിനിമയിലെ പ്രതിഭകൾ! സ്വന്തം ജീവിതത്താളിലെ ഒരേടു കീറി എം.ടി. വാസുദേവൻ നായർ എന്ന അക്ഷരങ്ങൾക്കുള്ളിലെ മഹാത്ഭുതത്തെ വരച്ചു കാട്ടുന്ന എഴുത്തുകാരൻ നമുക്കു പ്രിയപ്പെട്ട ജോൺപോൾ! കാവ്യമധുരമായ ഭാഷയിലൂടെ, സിനിമയിലെ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ ജോൺപോൾ എന്നും നമുക്ക്‌ ആരാധ്യനാണ്‌. എം.ടി.യുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ പ്രകാശിതമായിട്ടുണ്ട്‌. എങ്കിലും ഉറവ വറ്റാത്ത കിണർ പോലെ എം.ടി. എന്നും എഴുത്തുകാരുടെ ചിന്തകളിൽ, വാക്കുകള...

ജീവിതത്തിന്റെ നേർവരകൾ

ചില പുസ്‌തകങ്ങളെക്കുറിച്ച്‌ പറയാനും എഴുതാനും ഭാഗ്യം വേണമെന്നു പറയാറുണ്ട്‌. നല്ല മനസ്സുള്ളവരെ മിത്രങ്ങളായി കിട്ടുന്നതുപോലൊരു ഭാഗ്യം അപൂർവ്വം ചിലർക്കേ ആ ഭാഗ്യം ലഭിക്കാറുള്ളു. ചില ചങ്ങാത്തങ്ങളുടെ ഫലം വൻ ദുരന്തമായിരിക്കും. ചിലത്‌ മഹാഭാഗ്യവും! ഇവിടെ നമുക്കെല്ലാം ഭാഗ്യം കൊണ്ടുതന്ന ഒരെഴുത്തുകാരിയേയും കഥാകൃത്തിനെയും ഞാൻ കാണുന്നുണ്ട്‌. നമ്മുടെയെല്ലാം വായനയുടെ വസന്തത്തിലേക്ക്‌ സ്‌നേഹവും നനുത്ത കണ്ണീരും തന്ന്‌ ഒരു പുസ്‌തകം ജനിച്ചിരിക്കുന്നു. നഖക്ഷതമേറ്റ ഓർമ്മകൾ! കഥാകൃത്തും കവിയത്രിയുമായ മാധവിക്കുട്ടിയ...

തീർച്ചയായും വായിക്കുക