വേണു വാരിയത്ത്
ഭാഗം5
കാട്ടിൽ വെളിച്ചം വീണുതുടങ്ങി. അകലെയുള്ള മരച്ചില്ലകൾക്കിടയിലൂടെ സൂര്യരശ്മികൾ ബിംബുവിന്റെ കണ്ണിൽത്തന്നെ വന്നുവീണു. അവൻ കുറച്ചുനേരം സൂര്യനിൽത്തന്നെ നോക്കിനിന്നു. എന്തുഭംഗിയുള്ള കാഴ്ചയാണ്! അവൻ അറിയാതെ വാലാട്ടിക്കൊണ്ടിരുന്നു. പെട്ടെന്ന് അവൻ മലകയറിവന്ന ജീപ്പിന്റെ കാര്യം ഓർമിച്ചു. ചെവി വട്ടംപിടിച്ചു. ഇല്ല ചില പക്ഷികൾ ചിലയ്ക്കുന്ന ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. സൂര്യനുദിച്ചു വരുന്നത് താൻ നോക്കി നിൽക്കുന്നതിനിടയ്ക്ക് എപ്പോഴേ ജീപ്പ് കടന്നു പോയിരിക്കുന്നു! എന്തായാലും അത് സർക്കസ്...
ഭാഗം4
ബിംബു കണ്ണു ചിമ്മാതെ അതു നോക്കിനിന്നു. താൻ കയറിവന്ന ലോറി ഉരുണ്ടുരുണ്ടു താഴേക്കു പോകുന്നു. നിമിഷങ്ങൾക്കുള്ളിൽ പൊടിപടലങ്ങളുയർത്തി അത് കൊക്കയുടെ അടിയിലെത്തി. ഹൊ! എന്തൊരുശക്തിയാണ് ആ ആനയ്ക്ക്. ഒറ്റച്ചവിട്ടിന് ലോറി പപ്പടമാക്കിയ അവനോട് ബിംബുവിന് ബഹുമാനം തോന്നി. താനും അവനെപ്പോലെ ഒരാനയല്ലേ? അതും ഒന്നാന്തരം കൊമ്പനാന. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം? തന്റെ ജീവിതം മനുഷ്യരുടെ കൂക്കുവിളി കേൾക്കാനും തല്ലുകൊള്ളാനും മാത്രമായില്ലേ.?പെട്ടെന്ന് ഒരലർച്ചകേട്ടു. ലോറിമറിച്ചകൊമ്പന്റെ അലർച്ച താൻ അറിയുന്ന ഏതെ...
ഭാഗം3
ബിംബുവിന് വേഗം കാര്യം പിടികിട്ടി ലോറിയുടെ ഒരു ടയർ പൊട്ടിയതാണ്. ശബ്ദം കേട്ട് ഡ്രൈവറും ക്ലീനറും ചാടിയിറങ്ങി.....“ഠോ!” പെട്ടെന്ന് രണ്ടാമതും കാതു പൊട്ടുന്ന ശബ്ദം കേട്ടു. ഒപ്പം ലോറി മലഞ്ചെരുവിലേക്ക് ചരിഞ്ഞു. അതു കണ്ട് ബിംബു ഉച്ചത്തിൽ കരഞ്ഞു. എന്തോ ഭാഗ്യത്തിന് ലോറിയുടെ വലതുവശത്തെ രണ്ടു ടയറുകളാണ് പൊട്ടിയത്. അതുകൊണ്ട് വണ്ടി ഒരു പാറക്കല്ലിൽ മുട്ടി ചരിഞ്ഞു നിന്നു. ഇടതുവശത്തെ ടയറാണ് പൊട്ടിയതെങ്കിലോ? ബിംബുവിന് അക്കാര്യം ഓർമിക്കാൻ പോലും കഴിഞ്ഞില്ല. കാരണം, എങ്കിൽ വണ്ടി അഗാധമായ കൊക്കയില...
ഭാഗം2
ഇത്രയൊക്കെ സംഭവിക്കുമെന്ന് ബിംബുവും വിചാരിച്ചില്ല. പക്ഷേ, താൻ മനഃപൂർവ്വം ചെയ്തതല്ലല്ലോ. തടിയൻ തന്നെ അടിച്ചുവേദനിപ്പിച്ചപ്പോൾ സങ്കടം തോന്നി. തല്ലുന്നതിനുമില്ലേ ഒരു കണക്കൊക്കെ? ബിംബു ഒളികണ്ണിട്ട് തടിയനെ നോക്കി. അയാൾക്കു ചുറ്റും കുറെ ആളുകൾ കൂടിയിട്ടുണ്ട്. അവർ എന്തൊക്കെയോ മരുന്നുകൾ വെച്ചുകെട്ടുകയാണ്. കാലൊടിഞ്ഞിട്ടും എന്താണാവോ തടിയനെ ആശുപത്രിയിൽ എത്തിക്കാത്തത്?കുറെ സമയം കഴിഞ്ഞപ്പോൾ തടിയനെ കുറെപ്പേർ താങ്ങിയെടുത്തു ജീപ്പിൽക്കയറ്റി എങ്ങോട്ടോ കൊണ്ടുപോയി ആശുപത്രിയിലേക്കാവും - ബിംബു മനസ്സിൽ ക...
ഭാഗം12
നേരം നന്നായി വെളുത്തു. മരച്ചില്ലകൾക്കിടയിലൂടെ വെള്ളിനൂൽപോലെ സൂര്യപ്രകാശം ഭൂമിയിൽ വീണു തുടങ്ങി. അപ്പോഴെല്ലാം ഭിംബനും ബിംബുവും അനങ്ങാതെ നില്ക്കുകയായിരുന്നു. ഒടുവിൽ ഭിംബന് ക്ഷമകെട്ടു. അവൻ മെല്ലെ ബിംബുവിന്റെ നേർക്കു തിരിഞ്ഞ് സ്വകാര്യമായി പറഞ്ഞുഃ“ഇനി വെറുതെ സമയം കളയണ്ട. നമുക്കുടനെ എന്തെങ്കിലും ചെയ്യണം.” ഭിംബൻ അതു പറഞ്ഞുതീർന്നില്ല, അതിനുമുമ്പേ വനംവകുപ്പ് ഉദ്യോഗസ്ഥന്മാരിൽ ഒരാൾ പുറത്തേക്കിറങ്ങി വരുന്നത് ബിംബു കണ്ടു. ചിന്നയ്യൻ എന്നാണ് അയാളുടെ പേര്. അയാൾ ഒരു വലിയ ഭിത്തിയോടു ചേർന്നു നിന്ന...
ഭാഗം11
ഭീംബൻ കൂട്ടുകാരനായതോടെ ബിംബുവിന് സമയം പോകാൻ എളുപ്പമായി. അങ്ങനെയിരിക്കെ ഒരു ദിവസം ബിംബു ചോദിച്ചു. “ഭിംബാ, നീയെന്താ ഇത്രനാളും ഒറ്റക്കു നടന്നത്? നിനക്ക് അച്ഛനുമമ്മയുമൊന്നുമില്ലേ?” കുറച്ചു നേരം ഭിംബൻ മിണ്ടാതെ നിന്നു. അവൻ എന്തോ ആലോചിക്കുകയാണെന്ന് ബിംബുവിന് മനസ്സിലായി. ബിംബന്റെ മുഖം സങ്കടം കൊണ്ട് വല്ലാതാകുന്നത് ബിംബു കണ്ടു. ചിലപ്പോൾ ഭിംബന്റെ അച്ഛനും അമ്മയും മരിച്ചുകാണും. അതാവും അവനിത്ര സങ്കടം - ബിംബു കരുതി. എന്തായാലും ബിംബനെ വേദനിപ്പിക്കാൻ വയ്യ ബിംബു വേഗം ഒരു സൂത്രം പറഞ്ഞുഃ“ഭിംബാ, നമ...
ഭാഗം1
പെപ്പരപെപ്പരവേ......! പെപ്പരപെപ്പരവേ......“ പിപ്പീയുടെയും ചെണ്ടയുടെയും ശബ്ദം കേട്ടതോടെ ബിംബു ആന മെല്ലെ നടന്നു തുടങ്ങി. ചെവികൾ ചെണ്ടമേളത്തിനൊത്ത് ആട്ടിയാട്ടി ബിംബു കൂടാരത്തിനു പിന്നിൽ നിന്ന് നടന്നു വരുന്നതു കണ്ടപ്പോൾ സർക്കസ് കാണാൻ വന്നവരെല്ലാം ആർത്തു വിളിച്ചു. ”ഹായ്, അതാ ബിംബു വരുന്നു! ബിംബു ആന വരുന്നു!“ ബിംബുവിനെക്കുറിച്ചു നേരത്തേ അറിയാവുന്ന ചില കുട്ടികൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. പക്ഷേ, ബിംബുവിന് അതൊക്കെ കേട്ടിട്ടും ഒരു രസവും തോന്നിയില്ല. എത്രയോ നാളായി കേൾക്കുന്ന കൂക്കുവിളിയാണ്. എ...
ഭാഗം10
വെടിയുണ്ടയേറ്റ് പഴുത്തിരിക്കുന്ന അമ്മയുടെ കാലിലെ മുറിവ് വളരെ ആഴത്തിലുള്ളതാണെന്ന് ബിംബുവിനു മനസ്സിലായി. അവൻ എങ്ങിയേങ്ങി കരയുകയും കണ്ണീർ തുടയ്ക്കുകയും ചെയ്തു. എങ്ങനെയാണ് അമ്മയെ രക്ഷിക്കുക?നല്ല മരുന്നുവെച്ച് ചികത്സിച്ചാൽ അമ്മ രക്ഷപ്പെടും.പക്ഷേ, തനിക്ക് ചികിൽസിക്കാനും മരുന്നു വെയ്ക്കാനുമൊന്നും അറിയില്ലല്ലോ. ഇക്കാര്യത്തിലൊക്കെ മനുഷ്യർ എത്ര മിടുക്കന്മാരാണ്! എന്തെങ്കിലും രോഗം വന്നാൽ അവർ എത്ര പെട്ടെന്നാണ് ചികിൽസിച്ച് രോഗം മാറ്റുന്നത്! മനുഷ്യരുടെ സഹായമുണ്ടെങ്കിൽ തന്റെ അമ്മയും രക്ഷപ്പെടുമ...
ബിഹബു-ാഗം1
പെപ്പരപെപ്പരവേ......! പെപ്പരപെപ്പരവേ......“ പിപ്പീയുടെയും ചെണ്ടയുടെയും ശബ്ദം കേട്ടതോടെ ബിംബു ആന മെല്ലെ നടന്നു തുടങ്ങി. ചെവികൾ ചെണ്ടമേളത്തിനൊത്ത് ആട്ടിയാട്ടി ബിംബു കൂടാരത്തിനു പിന്നിൽ നിന്ന് നടന്നു വരുന്നതു കണ്ടപ്പോൾ സർക്കസ് കാണാൻ വന്നവരെല്ലാം ആർത്തു വിളിച്ചു. ”ഹായ്, അതാ ബിംബു വരുന്നു! ബിംബു ആന വരുന്നു!“ ബിംബുവിനെക്കുറിച്ചു നേരത്തേ അറിയാവുന്ന ചില കുട്ടികൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. പക്ഷേ, ബിംബുവിന് അതൊക്കെ കേട്ടിട്ടും ഒരു രസവും തോന്നിയില്ല. എത്രയോ നാളായി കേൾക്കുന്ന കൂക്കുവിളിയാണ്. എ...