Home Authors Posts by വേണു വാരിയത്ത്‌

വേണു വാരിയത്ത്‌

0 POSTS 0 COMMENTS

കൈവിട്ടു പോകുന്ന വാർത്തകൾ

പത്ര വാർത്തകൾ ആശയവിനിമയത്തിനും അഭിപ്രായ രൂപീകരണത്തിനും സഹായിക്കുന്നു എന്ന് പത്രപ്രവർത്തനം പഠിപ്പിക്കുംപോൾ പഠിക്കാറുണ്ട് .പക്ഷെ വാർത്തകൾ കൊടുക്കുമ്പോൾ പലപ്പോളും തന്നെത്തന്നെ മറന്ന് വാർത്തകൾ കൈവിട്ടു പോകുന്നതിലെ അപകടങ്ങൾ പലപ്പോളും മാധ്യമ സുഹൃത്തുക്കൾ ചർച്ച ചെയ്യാറില്ല. പല പത്രങ്ങളും ലേഖകരും ഒരിക്കലും തെറ്റുപറ്റാത്ത വരായി സ്വയം കരുതുന്നു. പലപ്പോളും വട്ടമിട്ടിരുന്നു പടച്ചു വിടുന്ന വാർത്തകൾ വലിയ അപകടങ്ങൾ അഥവാ നഷ്ടങ്ങൾ ഈ രാജ്യത്തിനുണ്ടാക്കുന്നു . കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഷാർജ ചിൽഡ്രൻസ് ഫെസ്റ്റിവലിൽ...

ത്രിജടയുടെ സ്വപ്നം

പ്രതീക്ഷയും നിരാശയും ജീവിതത്തിന്റെ രണ്ടു മുഖങ്ങളാണ് .രാമായണമെന്ന മാഹാരണ്യ​ത്തിലൂടെ സഞ്ചരിക്കുമ്പോൾ ​ഈ രണ്ടു മുഖങ്ങളും മാറി മാറി ​നമുക്ക് ദർശിക്കാനാകും . ചിലരുടെ നിരാശകൾ ചിലരുടെ പ്രതീക്ഷകളും ചിലരുടെ പ്രതീക്ഷക​ൾ മറ്റു ചിലരുടെ നിരാശകളും ആകുന്നു. എന്നാൽ ഈ രണ്ടു കാര്യങ്ങളിലും ബുദ്ധിമാന്മാരും വിവേകശാലിക​ളുമായവർ മനസ്സ് എന്ന മാന്ത്രിക കുതിരയെ പിടിച്ചു കെട്ടി മനശ്ശാന്തിയിലേക്കുള്ള പന്ഥാവിൽ യാത്ര തുടരുകയാണ് ചെയ്യുക . പ്രതീക്ഷയും മനശ്ശാന്തിയും നഷ്ടപ്പെടുമ്പോൾ ദൈവികമായ ചില ശക്തികൾ നമ്മുടെ മുന്നിൽ പ്രത...

ത്രിജടയുടെ സ്വപ്നം

​പ്രതീക്ഷയും നിരാശയും ജീവിതത്തിന്റെ രണ്ടു മുഖങ്ങളാണ് .രാമായണമെന്ന മാഹാരണ്യ​ത്തിലൂടെ സഞ്ചരിക്കുമ്പോൾ ​ഈ രണ്ടു മുഖങ്ങളും മാറി മാറി ​നമുക്ക് ദർശിക്കാനാകും . ചിലരുടെ നിരാശകൾ ചിലരുടെ പ്രതീക്ഷകളും ചിലരുടെ പ്രതീക്ഷക​ൾ മറ്റു ചിലരുടെ നിരാശകളും ആകുന്നു. എന്നാൽ ഈ രണ്ടു കാര്യങ്ങളിലും ബുദ്ധിമാന്മാരും വിവേകശാലിക​ളുമായവർ മനസ്സ് എന്ന മാന്ത്രിക കുതിരയെ പിടിച്ചു കെട്ടി മനശ്ശാന്തിയിലേക്കുള്ള പന്ഥാവിൽ യാത്ര തുടരുകയാണ് ചെയ്യുക . പ്രതീക്ഷയും മനശ്ശാന്തിയും നഷ്ടപ്പെടുമ്പോൾ ദൈവികമായ ചില ശക്തികൾ നമ്മുടെ മുന്നിൽ പ്രത്യ...

മണ്ണിനെ കൊന്നു തിന്നുന്നവര്‍

മനുഷ്യനെ നശിപ്പിക്കുന്ന നിരവധി ഭൂതപിശാചുക്കള്‍ ഈ ആധുനിക ലോകത്തുണ്ട്. മദ്യവും മയക്കുമരുന്നുകളും ഇവയില്‍ പ്രധാനമാണ്. എന്നാല്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവകരം എന്നു തോന്നാമെങ്കിലും മറ്റു ചിലതു കൂടി ഈ ഗണത്തില്‍പ്പെടുത്തേണ്ടതായുണ്ട്. ഖനനം, ക്വാറി, കൂറ്റന്‍ കെട്ടിടങ്ങള്‍ എന്നിവയാണിവ. മദ്യവും മയക്കുമരുന്നും വ്യക്തികളെയും കുടുംബത്തെയും നാശത്തിലേക്കു തള്ളിവിടുമ്പോള്‍ ഖനനവും ക്വാറിയുമൊക്കെ ഒരു വലിയ ജനതയെത്തന്നെ നശിപ്പിക്കുന്നു. കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് മിക്കവാറും ക്വോറികള്‍ സ്ഥാപിക്കപ്പെട്...

പാവം പാവം ആന

ആനകള്‍ക്കെതിരെയുള്ള ക്രൂരതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല. പലതരത്തിലുള്ള ജോലികള്‍ക്ക് ആനകളെ പണ്ടുമുതലേ മനുഷ്യന്‍ അടിമയാക്കിമാറ്റി. ഇതിനേക്കാള്‍ വലിയ ക്രൂരതയാണ് കൊമ്പുകള്‍ക്കു വേണ്ടി ആനകളെ കൊല്ലുന്നത്. സമ്പന്നരുടെ അലങ്കാര വസ്തുവാണ് ആനക്കൊമ്പ്. കൊമ്പുള്ള ജീവിയായി ജനിച്ചുവെന്നതാണ് ആന ചെയ്ത ഏറ്റവും വലിയ കുറ്റം! കഴിഞ്ഞ വര്‍ഷം കൊമ്പുകള്‍ക്കു വേണ്ടി ലോകത്ത് 35,000 ആനകളെയാണ് വേട്ടക്കാര്‍ കൊന്നുകൂട്ടിയത്. ആഫ്രിക്കയില്‍ ഒറ്റ ദിവസം 96 ആനകള്‍ വരെ കൊലചെയ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആനക്കൊമ്പിന...

മനുഷ്യന്‍ ഒരിക്കലും മാറുന്നില്ല

ഇന്ധന വില വീണ്ടും കൂടി. ഇതു കൂടിക്കൊണ്ടേ ഇരിക്കും. നാം ഇവിടെ കിടന്നു കരഞ്ഞിട്ടു വല്ല കാര്യവും ഉണ്ടോ? നമ്മുടെ പ്രതിഷേധം നമ്മേത്തന്നെ കെണിയില്‍ ആക്കുന്നു. ഭരണകര്‍ത്താക്കള്‍ കോടികള്‍ കട്ട് കയ്യിലാക്കി വച്ചിട്ടുണ്ട്. ഇതൊക്കെ ഇവര്‍ ചാവുമ്പോള്‍ കത്തിക്കാനല്ലേ കൊള്ളു. ലോകം മുഴുവന്‍ പിടിച്ചടക്കിയ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ന് എവിടെ? ക്ലിയോ പാട്ര എവിടെ? ലൂയി രാജാക്കന്മാര്‍ എവിടെ? പാക്കിസ്ഥാനെ വിരല്‍ത്തുമ്പില്‍ നിര്‍ത്തിയ മുഷറഫിനു സ്വന്തം നാട്ടില്‍ വരാന്‍ പറ്റാതായി. പണം കട്ടുമുടിച്ചും കുന്നു കൂട്ടിയും ...

ഭാഗം 9

കൂറ്റൻമരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞ കൊടുംകാട്‌. മരക്കൊമ്പിൽ നിന്നു മരക്കൊമ്പിലേക്കു ചാടിപ്പോകുന്ന കുരങ്ങുകളുടെകൂട്ടം. ബിംബുവിന്‌ പെട്ടെന്ന്‌ കോമാളിക്കുരങ്ങന്റെ കാര്യം ഓർമ വന്നു. അവനിപ്പോൾ എവിടെയായിരിക്കും? താൻ ചുറ്റിയെടുത്തെറിഞ്ഞപ്പോൾ കാലൊടിഞ്ഞുപോയ തടിയൻ ഇപ്പോഴും സർക്കസ്സിലുണ്ടുകുമോ? ബിംബുവിന്റെ മനസ്സിൽ നൂറുനൂറു ചോദ്യങ്ങളായിരുന്നു.നടന്നുനടന്ന്‌ ആനക്കൂട്ടം ഒരു ചെറിയ വെള്ളച്ചാട്ടത്തിനടുത്തെത്തി. പെട്ടെന്ന്‌ ബിന്നിയമ്മായി പറഞ്ഞു.“ബിബൂ, മോന്‌ ഈ സ്‌ഥലം പരിചയമുണ്ടോ?”ബിംബു ചുറ്റുപാടും നോക്...

ബിബു ഭാഗം 8

ബെന്നിയുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു. ബിംബു പറഞ്ഞതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ ബിന്നിക്ക്‌ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. സർക്കസ്‌ കൂടാരത്തിലെ കഷ്‌ടപ്പാടുകളും ലോറിയിലെ യാത്രയും ഭിംബന്റെ ആക്രമണവുമെല്ലാം സഹിച്ച ബിംബുവിനെ ബിന്നി കുറെ നേരം നോക്കിനിന്നു. ബിംബുവിനോട്‌ ശരിക്കും സംസാരിക്കാൻ പോലും ബിന്നിക്ക്‌ ശക്തിയില്ലായിരുന്നു.അമ്മയുടെ സങ്കടപ്പെട്ടുള്ള നിൽപ്പു കണ്ടപ്പോൾ ഹീമന്‌, ബിംബു തങ്ങളിൽ ഒരാനയാണെന്നു മനസ്സിലായി. ബിംബുച്ചേട്ടൻ പറഞ്ഞത്‌ എല്ലാം മനസ്സിലായില്ലെങ്കിലും കുറെ കാര്യങ്ങൾ അവനു പിട...

ഭാഗം7

ആകാശം നന്നായി തെളിഞ്ഞു. ഒരു തരിമഴക്കാറുപോലുമില്ല. കാട്ടിനുള്ളിലെ മരക്കൂട്ടങ്ങൾക്കിടയിൽ, പേടിച്ചരണ്ടു നിന്ന ആനക്കൂട്ടം മെല്ലെ പുറത്തേക്കു നടന്നു. അവ മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങുകയാണ്‌. ഭീമനാനയാണ്‌ അവരുടെ നേതാവ്‌. ഏറ്റവും മുന്നിൽ നടക്കുന്നതും അവൻ തന്നെയാണ്‌.“ഇന്നലെ പൊരിഞ്ഞ മഴയായതിനാൽ വെള്ളം കലങ്ങിമറിഞ്ഞിട്ടുണ്ടാവും. ”ഭീമൻ ആനക്കൂട്ടങ്ങളോടായി പറഞ്ഞു.“അയ്യോ! അപ്പോൾ ഇന്നു നമ്മൾ കലങ്ങിയ വെള്ളം കുടിക്കേണ്ടിവരുമോ അച്ഛാ?” ഭീമന്റെ മകൻ ഹീമനാണ്‌ അതു ചോദിച്ചത്‌. ഹീമന്‌ അധികം പ്രായമായിട്ടില്ല. അ...

ഭാഗം6

ബിംബുവിന്റെ ശരീരം മുഴുവൻ വിറയ്‌ക്കുന്നുണ്ടായിരുന്നു. വീണ്ടും സർക്കസ്‌ കൂടാരത്തിലെത്തിയാൽ.....? ഇല്ല.... ഇനിയൊരിക്കലും തനിക്ക്‌ തിരിച്ചു വനത്തിലേക്കു വരാൻ കഴിയില്ല. കിട്ടുന്നതു തിന്ന്‌, തല്ലും ഇടിയും കൊണ്ട്‌ സർക്കസ്‌ കൂടാരത്തിൽകിടന്ന്‌ മരിക്കുകയേ തരമുള്ളു. ചിലപ്പോൾതന്നെ കൊല്ലാനും മതി. ബിംബുവിന്റെ മനസ്സിൽ പെട്ടെന്ന്‌ ചിമ്പുവിന്റെ രൂപം തെളിഞ്ഞുവന്നു.എത്ര മിടിക്കനായിരിന്നു ചിമ്പൻ. നല്ല തലയെടുപ്പ്‌. ഒത്ത, നല്ല വണ്ണമുള്ള, കൊമ്പുകൾ. ആ നടപ്പിനും നിൽപ്പിനുമൊക്കെയുണ്ട്‌ ഒരു ഗാംഭീര്യം. സർക്കസ്സിൽ...

തീർച്ചയായും വായിക്കുക