വേണു പൂതോട്ട്
സ്വപ്നം
ഒരു നൂറുപുഷ്പങ്ങൾ ഒരുമിച്ചുവിരിയും പ്രഭാതവും കാത്തു ഞാൻ നിന്നു. ഉദയാചലത്തിന്റെ ജ്വാലാമുഖങ്ങൾ തുടുക്കുന്നതും കാത്തുനിന്നു. കാടും കരയും കടലുമുണർന്നു കാട്ടാറു പൊട്ടിച്ചിരിച്ചു. കണ്ടില്ലയെങ്കിലും ഞാൻ, ഉദയാംബരം ചോക്കുന്ന കുങ്കുമപ്പൂക്കൾ. തുയിലുണർത്താൻ വന്ന പാട്ടുകാരൊക്കെയും തുടിയുമായെങ്ങോ മറഞ്ഞു. ചുടുനിണം വാർന്നു ചുവന്ന നിലങ്ങളിൽ നെടുവീർപ്പു മാത്രമുയർന്നു. പൊരുതുവാൻ മാത്രം ജനിച്ചവരീ മണ്ണിൽ കരുതുവാനൊന്നുമില്ലാത്തോർ, ദുരിതക്കയങ്ങളിൽ നീന്തിത്തുടിച്ചു ദുർവ്വിധി പേറി നടന്നോർ, പതിതസ്വപ്നങ്ങളിൽ കയറ...