വേണു പൂതോട്ട്
ഇൻഷ്വറൻസ്
കോടക്കരിമ്പടം പുതച്ചുറങ്ങിയുണരുന്ന മകരത്തിന്നതിശൈത്യമുറഞ്ഞ പ്രഭാതത്തിൽ ചൂടുള്ള കട്ടൻചായ മേശമേൽ വച്ചിട്ടത്ര പന്തിയില്ലാതെ പോകും ഭാര്യയെ ശ്രദ്ധിച്ചയാൾ സൈക്കളിലെത്തി പത്രം ചുഴറ്റിയെറിഞ്ഞു, ബിൽ നീട്ടിപ്പിടിച്ചു പയ്യൻ ചൊല്ലുന്നു ‘പണം വേണം’ വടിയുമൂന്നി ദിനകൃത്യങ്ങൾ തുടരവെ അച്ഛനോർമിപ്പിച്ചു ‘മോനേ മരുന്നുകളെല്ലാം തീർന്നു’ കയ്യിലെടുത്ത ചായക്കോപ്പയിൽ നോക്കീടവേ കത്തുന്ന പ്രശ്‌നങ്ങൾ തൻ പ്രതിബിംബങ്ങൾ മാത്രം ലോക്കൗട്ടിലായ തന്റെ കമ്പനി-പ്രരാബ്‌ധങ്ങൾ- ക്കടയിരിക്കുന്ന തന്റെ പ്രിയയാം മനസ്വിനി ഫീസിനുകാശില്ലാഞ്ഞ്...