വേണുനമ്പ്യാർ
ചില്ലറ ചാറ്റ്
1
സുപ്രഭാതം
വാക്യം രസാത്മകം കാവ്യം
ഒരരക്കൈ നോക്കാം
പതിനെട്ടരക്കവികളിൽ
നാമും ഒരരക്കവിയാകേണ്ടവനാണല്ലോ
ഒരര എന്ന് പറയുമ്പോൾ
പിരി ലൂസ് എന്ന ധ്വനിയില്ല.
കവിപ്പരിഷകൾ പൊതുവെ
ലൂസന്മാരാണെങ്കിലും
2
ആത്മലാളനം പോലെ
ആത്മഹത്യയും
ജീവൽ പ്രശ്നങ്ങൾക്കൊന്നിനും
ഒരു പരിഹാരമല്ല
രണ്ട് ഡസൻ ഉറക്ക ഗുളിക
സ്മാർട്ടായി വിഴുങ്ങിയപ്പഴാ
ഈ ആൻഡ്രോയിഡ് ബോധോദയം
പൊന്നേ പൊറുക്കുക
തരപ്പെടുകയാണെങ്കിൽ ഇനി കാണാം
സ്വർഗ്ഗരാജ്യത്തിലെ
എ സി ഓഡിറ്റോറിയത്തിൽ!
3
രാമവർമ്മ സാർ
ഷവറിൽ കുളിച്ചതിനു ശേഷം
...
നിലവാരം
1
നിന്റെ വാക്ക്
നാട്ടിൽ ആരും മുഖവിലക്കെടുക്കില്ല
എങ്കിലും
പൊന്നിന്റെ വില മതിക്കും
നിന്റെ മുഖത്തിന് !
2
വില കൊടുക്കാതെ
കിട്ടുന്ന പലതിന്റെയും
യഥാർത്ഥ വില മതിക്കാനാവുമൊ
ഉദാഹരണത്തിന്
അപ്പന്റെ എം ആർ പി?
അമ്മയുടെ എം ആർ പി?
3
അങ്ങാടി നിലവാരമനുസരിച്ച് മാത്രം
ശ്വസിച്ച് ജീവിക്കുന്ന ഒരുവന്
നൽകേണ്ടി വരും
പ്രണയത്തിന് നല്ലൊരു
താങ്ങുവില
4
വിലക്കയറ്റത്തിനെതിരെ
പ്രതിഷേധിക്കുന്നവരുടെ
ബഹളങ്ങൾക്കിടയിലും
ഉയർന്ന് കേൾക്കാം
തീരെ വില കിട്ടാത്തവരുടെ
വനരോദനങ്ങൾ
ആർത്ത...
കരയാൻ തോന്നുന്നു
നാക്കെടുത്താൽ
നുണ മാത്രം പറയുന്ന നേതാവ്
മഹാത്മാ ഗാന്ധിയെ
ഉദ്ധരിക്കുന്നതു കാണുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?
ഹെൽമെറ്റ് വെക്കാതെ
ബൈക്കോടിക്കുന്നവൻ
ഗതാഗത വകുപ്പിലെ അഴിമതിയെ
കുറിച്ച് പറയുന്നതു കേൾക്കുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?
അഷ്ടിക്ക് വകയില്ലാത്തയാൾ
ബിവറേജസ്സിൽ നിന്ന് മടങ്ങും വഴി
സമ്മർ ബമ്പറിന്റെ ടിക്കറ്റ്
വാങ്ങുന്നതു കാണുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?
കുരുടന്മാർ നിറങ്ങളെക്കുറിച്ച്
തർക്കം...
രഥം
ഞാനൊരു മഹാരഥമല്ല,
സങ്കീർണ്ണതകളെ ജീവിതത്തിൽ
പെരുപ്പിക്കുന്നതിലർത്ഥമില്ല.
മഹാരഥമായാൽ പൂട്ടാൻ കുതിരയെ
വാങ്ങേണ്ടി വരും,
കുതിരാലയം പണിയേണ്ടി വരും,
കുതിരയ്ക്ക് കൊടുക്കാൻ
മുതിരയും പുല്ലും വാങ്ങേണ്ടി വരും.
അതൊന്നും എന്നെക്കൊണ്ട്
കൂട്ടിയാൽ കൂടില്ല.
പോരാത്തതിന് നാഗാർജ്ജുന
ന്യായമനുസരിച്ച് രഥം തന്നെ
ഇബിലീസിന്റെ മാജിക്കാണല്ലോ.
പല തരം ചേരുവകളാൽ
രഥാകാരന്റെ നിർമ്മിത കുബുദ്ധി
തല്ലിക്കൂട്ടുന്ന രഥത്തിൽ നിന്നും
ചേരുവകൾ ഓരോന്നായി
പിൻവലിച്ചു നോക്കൂ...
രഥത്തിന്റെ സ്ഥാനത്ത് പിന്നെ
ശേഷിക...
അമ്മോപ്പാ*
ശിഖരത്തിൽ നാട്ടും കൊടികൾ
കൊടുമുടിയെത്തോൽപ്പിക്കുന്നോർ :
നീലക്കൊടി മഞ്ഞക്കൊടി
വെള്ളക്കൊടി ചോപ്പൻ കൊടി
പച്ച-വിശ്വാസക്കൊടിയല്ലൊയത്
അടിവാരത്തുള്ളോർക്കപ്പാ!
അതിനായി തല്ലും കൊല്ലും
തമ്മിലടിക്കും ചില ചേകോന്മാർ
അതിനായി ഭണ്ഡാരപ്പുരകൾ
പടുക്കും ചില വിദ്വാന്മാർ
നിരപ്പേറും പാടത്ത്
ആടിയുംപാടിയുമടിമുടി
കോരിത്തരിക്കുന്നോർക്ക്
കൊടുമുടിയെന്തപ്പാ
അടിവാരമെന്തപ്പാ
വിപരീതങ്ങളൊക്കെ
വരമൊഴിയിൽ മാത്രം
പ്രകൃതിപാഠങ്ങളിലവ-
പരസ്പര പൂരകങ്ങൾ
ഇരുളിലും ...
നട നട
നട...നട
നടവരമ്പത്തൂടെ നട
തരിശു നിലത്തിന്റെ
തിണർത്ത ഞരമ്പിലൂടെ നട
പ്രഭാതസവാരിക്കിടെ കാറിടിച്ച്
മരിക്കാൻ ആഞ്ഞു വലിച്ച് നട
കറപ്പുടുത്ത് നട
ചോപ്പുടുത്ത് നട
കാവിയുടുത്ത് നട
പച്ച പുതച്ച് നട
നഗ്നതയുടെ കച്ച മുറുക്കി നട
നാവടക്കി നട
കാടിളക്കി നട
നല്ല നടപ്പിൽ നട
നട വെക്കാൻ നട
കിട പിടിക്കാൻ നട
കൊടി പിടിക്കാൻ നട
നട മടക്കാൻ നട
വീട്ടേണ്ട കടം വീട്ടാനാകാതെ
ഒടുക്കത്തെ വഴി തേടി നട
നട കൊൾക വരാത്തൊരു
നല്ല നാളെക്കായി നട
അവിഹിതപ്പിടയെ കണ്ട്
നാണം കെട്ട് നട
മുഴു ഗർഭിണിയെ
പഴന്...
നാൽക്കവിത
1. പുഴമീനുകളുടെ ശ്രദ്ധയ്ക്ക്
സഹജമായി ഒഴുകുന്ന
പുഴയെ അവിശ്വസിക്കണൊ.
പുഴയെ ഉന്താൻ
വെമ്പുന്നതെന്തിന്.
പുഴയോടൊപ്പം ശാന്തരായി
ഒഴുകാമല്ലൊ...
കടലിന്റെ ഇരമ്പം
കേൾക്കുന്നില്ലേ
കൂറ്റൻ സ്രാവുകൾ
നീന്തുന്ന കടൽ
വിളിപ്പുറത്താണല്ലൊ
2. ഭയം
ആരല്ലെന്നറിഞ്ഞാൽ
ആരാണെന്നറിയാം
ആരോരുമില്ലാത്തവർക്കു കൂടി
ഈ അറിവാണഭയം
പക്ഷെ നഷ്ടപ്പെടുവാൻ
ഒത്തിരി മുതലുള്ള മുതലകൾക്ക്
ഈ അറിവാണ് ഭയം
3. കളിപ്പാട്ടങ്ങൾ
ഒരിക്കലും
പൊരുത്തപ്പെട്ടു പോകില്ല
വിലയ്ക്കു വാങ്ങിയ
കളിപ്പാട്ടങ്ങളും
...
വര വര
രണ്ടറ്റം കൂട്ടിമുട്ടിച്ചാലും
ഒരറ്റം കാണാപ്പുറത്തായിരിക്കും
ഒരു നര പിഴുതെടുക്കാം
തലവരയോ?
ഒറ്റവര ഇരട്ട വരയായി
വഴി പിരിയുമ്പോൾ
ആരും നടക്കാത്ത വര പിടിക്കാം
കൂട്ടിന് ആരുമില്ലെങ്കിലെന്താ
സ്വന്തം നിഴലിനെ കൂടെ കൂട്ടാം
വരച്ച വരയിലൂടെ നടന്നാൽ,
വരും ജന്മം പഴുതാരയുടെ.
വരക്കാത്ത വരയിലൂടെ നടന്നാൽ,
വരും ജന്മം പുലിയുടെ.
വരച്ചതും വരയ്ക്കാത്തതുമായ
വരയുടെ ഗുഹ്യബിന്ദു കണ്ടെത്തിയാൽ
വരും ജന്മം പൊട്ടൻദൈവത്തിന്റെ
നേർവര ഒഴിവാക്കുക
നേരിട്ട് പറുദീസ പൂകണൊ?
വളഞ്ഞു പുളഞ്ഞ വരയിലൂടെ
സഞ്...
ദ്യോതകം
1
കേൾക്കാം മഴയെ
കാണാം മഴയെ
തൊടാം മഴയെ
മോന്താം മഴയെ
പക്ഷെ സഹിക്കാൻ വയ്യ
ക്രിസ്മസ് കാലത്തെ
ഈ പ്രാന്തൻ മഴയെ
2
ഒന്ന് പലതാകും
പലത് ഒന്നുമാകും
പക്ഷെ ഒന്നിലും പലതിലും
പെടാത്ത അന്തര്യാമിയാണ് നീ
3
മൊബൈൽവഴി കിട്ടുന്നു
അറിവും വിനോദവും
പക്ഷെ, കിട്ടാനില്ലിന്നൊപ്പം ഒരു സെൽഫിക്കുപോലും ജീവിതത്തെ
4
ഭാഷയിൽ 'പക്ഷെ' ഉണ്ട്
പക്ഷെ ജീവിതത്തിൽ ഉള്ളത് പക്ഷവാദങ്ങളെ പൊളിക്കുന്ന
അസ്സൽ പക്ഷവാതം മാത്രം
5
ഒറ്റിക്കൊടുത്തവൻ
ആത്മഹത്യ ചെയ്യും
പക്ഷെ ഒറ്റിക്കൊടുക്കപ്പെട്ടവനോ
...
ക്രയവിക്രയം
1
വിൽക്കപ്പെടുവോളം
ഞാൻ ഒന്നുമായിരുന്നില്ല
നീ വന്ന് എന്നെ വിലയ്ക്ക്
വാങ്ങിയപ്പോഴാണ്
ഞാൻ എല്ലാമായി തീർന്നത്
നിന്റെ സ്പർശത്തിൽ
എന്റെ അമൂല്യത എനിക്ക്
മനസ്സിലായി
ഇനി ഒരു പ്രാർത്ഥനയേ ഉള്ളു
എന്നെ മറ്റൊരാൾക്ക് കൈമാറരുതേ
എന്നെ തെരുവിൽ ഉപേക്ഷിക്കരുതേ
2
ചിലർ വാങ്ങുന്നത്
മറിച്ച് വിൽക്കാനാണ്
ചിലർ വിൽക്കുന്നത്
കട കാലിയാക്കാനാണ്
3
വിലങ്ങുകളുടെയും
ചങ്ങലകളുടെയും തെരുവിൽ
ഞാൻ സ്വാതന്ത്ര്യം വാങ്ങിച്ചു
മൈൽക്കുറ്റിയില്ലാത്ത
സ്നേഹപാതയിൽ
ഞാൻ ഉല്ലാസഭരിതനായി നടന്നു...