വേണു മാലിപ്പാറ
അയാൾ പേര് കൊത്തുകയാണ്
പളളിയുടെ കിഴക്കുവശത്ത് മത്‌ബഹയ്‌ക്ക് പിറകിലായി ഒരു ചായ്‌പുണ്ട്. അതിന്റെ കുറച്ചുഭാഗം ഒരു ഹാളാക്കി തിരിച്ചിരിക്കുന്നു. ബാക്കി തുറസ്സായി കിടക്കുകയാണ്. നിത്യോപയോഗത്തിലില്ലാത്ത കുറെ സാധനങ്ങളാണ് തുറന്ന സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത്. ഒരു തടിയൻ ഗോവണി, ഒന്നുരണ്ടു ഏണികൾ, രണ്ടു ചൂരൽക്കൊട്ടകൾ, കുറെ മിറ്റൽ ചീളുകൾ, ഇഷ്‌ടിക, മണൽ.... ചിതലെടുത്തു തുടങ്ങിയ കുറെ വിറകും. വിറക് കുറെ മാറ്റി ഒതുക്കിയിട്ടാണ് ഗ്രാനൈറ്റ് സ്ലാബ് ഇറക്കി വച്ചിരിക്കുന്നത്. ഹാളിന്റെ ഭിത്തിയോട് ചേർത്ത് അത് ചാരി വച്ചിട്ടുണ്ട്...