Home Authors Posts by വെണ്ണല മോഹൻ

വെണ്ണല മോഹൻ

0 POSTS 0 COMMENTS
വെണ്ണല മോഹൻ, ‘സൗപർണ്ണിക’, 2&118 എ, എരൂർ നോർത്ത്‌ പി.ഒ., തൃപ്പൂണിത്തുറ.

ആറ്‌

ഏറെ വൈകിയശേഷമാണ്‌ രാമകൃഷ്‌ണൻ എത്തിയത്‌. കാത്തിരുന്നു വിഷമിച്ച സീത ഡൈനിംഗ്‌ ടേബിളിൽ മുഖം കമഴ്‌ത്തി ഉറക്കത്തിന്റെ മേഖലകളിലേക്ക്‌ കടന്നു തുടങ്ങിയിരുന്നു. കോളിംഗ്‌ബെല്ലിന്റെ നാദം ഒരു വെളിപാടുപോലെ അവളെ ഉണർത്തി. വാതിൽ തുറന്നപ്പോൾ ആദ്യം അകത്തുകടന്നതു മദ്യഗന്ധമായിരുന്നു. പിന്നാലെ നല്ല ഫോമിൽ രാമകൃഷ്‌ണനും. സീതയെ അയാൾ ഒന്നിരുത്തിനോക്കി. ആദ്യമായി കാണുംപോലെ. പിന്നെ, അയാൾ ചോദിച്ചു. “എന്റെ പതിവ്രതയായ ഭാര്യേ... ഇന്ന്‌ ആരും വന്നു പുകവലിച്ചിവിടെ വിശ്രമിച്ചിട്ടു പോയില്ലല്ലോ.” സീത വാക്കിലെ മുളളിൽ മുനയൊടിക്ക...

ഏഴ്‌

സുകന്യയ്‌ക്കും സൂര്യയ്‌ക്കും ഒട്ടേറെ പറയാനുണ്ടായിരുന്നു. സീതയ്‌ക്കു മൂളിക്കേൾക്കാനും. രണ്ടു ദിവസത്തിനകം രാമകൃഷ്‌ണൻ ബോംബെയിലേക്കു മടങ്ങി. മടങ്ങാൻനേരം സീതയെ അയാൾ രഹസ്യമായി വിളിച്ചുവരുത്തി പറഞ്ഞു. “മനസ്സിൽ പഴയതു പലതും നിറഞ്ഞു നില്‌ക്കുമ്പോൾ നിനക്കു പുതിയ സീതയാകാൻ കഴിയില്ല. ഇനി കുറച്ചുദിവസം നീ ഇവിടെ നിൽക്ക്‌... മനസ്സിലുളളതെല്ലാം പെയ്‌തുതീർത്ത്‌ അങ്ങോട്ടു വരാൻ തയ്യാറായാൽ മതി.” രാമകൃഷ്‌ണൻ പറഞ്ഞതിന്റെ അർത്ഥം വ്യവഛേദിച്ചറിയാനാകാതെ സീത കുഴങ്ങി. “മനസ്സിലായില്ലേ... വെറുതെ അവിടെ നിന്നു വീർപ്പുമുട്ട...

എട്ട്‌

വളഞ്ഞുപുളഞ്ഞുപോകുന്ന തോട്ടിറമ്പിലൂടെ അവർ നടന്നു. പിന്നെ, വിശാലമായ പാടശേഖരങ്ങൾ. പാടവരമ്പിലൂടെ മൂവരും വരിവരിയായി നടന്നു. ഈ വരമ്പിലൂടെ ബാല്യത്തിന്റെ കൈവിരൽത്തുമ്പു പിടിച്ച്‌ ഉണ്ണിയേട്ടനോടൊപ്പം കൗമാരത്തിന്റെയും യൗവ്വനത്തിന്റെയും മറുപുറങ്ങളിലെത്രവട്ടം കയറിയതാണ്‌. സീത ഓർത്തു. ആ ഓർമ്മകളെല്ലാം താലോലിച്ചുനടക്കെ പൊടുന്നനെ സീത ചോദിച്ചു. “സൂര്യേ... നീ ഉണ്ണിയേട്ടനെ കാണാറുണ്ടോ?” ഉത്തരമൊന്നും കിട്ടാതായപ്പോൾ മുന്നിൽ നടന്നിരുന്ന സീത ഒന്നു നിന്നു. തൊട്ടുപിന്നിൽ നടന്നിരുന്ന സുകന്യ അവളെ വന്നിടിച്ചു. പി...

ഒൻപത്‌

അവളുടെ ചോദ്യത്തിനു മുന്നിൽ അച്‌ഛൻ പകച്ചുനിന്നു. മകൾ... എന്നും അനുസരിക്കാൻ മാത്രം പഠിച്ചവൾ. അവൾ ചോദിക്കുന്നു. തന്റെ ഏതാകാശമാണ്‌ ഇടിഞ്ഞുവീണതെന്ന്‌. ഒരിക്കലും ഇങ്ങനൊരു ചോദ്യം സീതയിൽ നിന്നും പ്രതീക്ഷിച്ചില്ല. “അച്‌ഛാ.. നിങ്ങളൊക്കെ എന്നെ ഒരു സ്‌ത്രീയായിട്ടെങ്കിലും പരിഗണിക്കൂ...” “എന്നുവച്ചാൽ..?!” “എനിക്കും എന്റേതായ ഇഷ്‌ടാനിഷ്‌ടങ്ങൾ... ജീവിതം ഇതൊക്കെ വേണ്ടേ.... അതോ, ഓരോരുത്തരുടേയും ഇഷ്‌ടങ്ങൾ മാത്രം നടപ്പാക്കാനുളള പാവമാത്രമാണോ ഞാൻ..” സുകന്യയും സൂര്യയും ചേച്ചിയെ അത്ഭുതത്തോടെ നോക്കുകയായിര...

മൂന്ന്‌​‍്‌

സീതയുടെ മനസ്സിൽ ഒരു കിളി പിടയുംപോലെ. രാത്രി ഉറങ്ങിയതെപ്പോഴാണെന്നറിയില്ല. ഉണർന്നത്‌ അതിരാവിലെയായിരുന്നു. സീത ഉണരുമ്പോൾ രാമകൃഷ്‌ണൻ ഉണർന്നിട്ടേയുണ്ടായിരുന്നില്ല. മുറി നിറയെ മദ്യത്തിന്റെ ഗന്ധം നിറഞ്ഞുനിന്നിരുന്നു. ആദ്യകാലങ്ങളിൽ ഈ ഗന്ധം ഛർദ്ദിൽ വരുത്തിയിരുന്നു. ഇപ്പോൾ ഒരു മനംമടുപ്പു മാത്രം. ജീവിതവും ഇങ്ങനെതന്നെയാവാം. രാമകൃഷ്‌ണനെ ഉണർത്തണോ വേണ്ടയോ- ഒരുനിമിഷം അവൾ ശങ്കിച്ചു. അടുത്തനിമിഷം അതു വേണ്ടെന്നു വച്ചു. ഓഫീസിൽ പത്തുമണിക്ക്‌ എത്തിയാൽപ്പോരെ. വെറുതെ എന്തിനു നേരത്തെ വിളിച്ചുണർത്തണം. സീത മുറിവിട്ടി...

നാല്‌​‍്‌

ഏകദേശം ഉച്ചയോടടുത്തു കാണും. അപ്പോഴാണ്‌ കോളിംഗ്‌ ബെൽ മുഴങ്ങിയത്‌. രാമേട്ടനായിരിക്കും. സീത കരുതി. അവൾ വാതിൽ തുറന്നു. കടന്നുവരുന്ന ആളെക്കണ്ട്‌ അവൾ അമ്പരന്നു നിന്നു. “ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ.” ആ ചോദ്യം കേട്ടപ്പോൾ എന്താണ്‌ മറുപടി പറയേണ്ടതെന്നറിയാതെ അവൾ കുഴഞ്ഞു. “ജീവിതവും അങ്ങിനെതന്നെയായിരുന്നില്ലേ സീതേ. പ്രതീക്ഷിക്കാത്തതൊക്കെ നടക്കുന്നു.” അതേ ചിരി. ഒന്നു പൊളളിയതുപോലെയായി അവൾ. “ന്താ... എന്നെ വാതിൽപ്പുറത്തു നിർത്താനാണോ ഭാവം. അകത്തേക്കു കയറ്റുന്നില്ലേ.” ഉപചാരവാക്കുപോലും പൊടുന്നനെ ...

അഞ്ച്‌

പുറത്ത്‌ ആകാശം ചോരുകയായിരുന്നു. മഴ! ചില്ലു ജാലകങ്ങളിൽ മഴയുടെ വായ്‌ത്താരി. പുന്നെല്ലിന്റെ മണവും പുതുമഴയുടെ കുളിരും ഉളള ഗ്രാമം ഒരോർമ്മ പിശകുപോലെ ഇടയ്‌ക്കിടെ മാറിയും മറിഞ്ഞും സീതയുടെ മനസ്സിൽ തെളിഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊക്കെ ഹൃദയം മൂടിക്കെട്ടി. ആകാശംപോലെ ചോരാൻ മിഴിയിണകളും തയ്യാറായി നിന്നു. സീത ചില്ലുജാലകത്തിലേക്കു നോക്കി. കുഞ്ഞുകുട്ടിയുടെ കവിളിലെ കണ്ണീർപാടുപോലെ വെളളപ്പാടുകൾ. ഇടയ്‌ക്കിടെ ഇടിമുഴങ്ങിയപ്പോൾ മഴ ഒരു പൊട്ടിക്കരച്ചിൽപോലെയായി. എന്നിട്ടും പൊട്ടിക്കരയാൻ വയ്യാതെ സീത ഇരുന്നു. എന്തിനാണ്‌ പൊട...

പതിനേഴ്‌

“നീ എന്താ ഇങ്ങനെ എന്നെ തുറിച്ചുനോക്കുന്നത്‌. ഒരന്യനെ കാണുംപോലുളള നോട്ടം.” സീത മറുപടി പറഞ്ഞില്ല. ആ നോട്ടം പിൻവലിച്ചതുമില്ല. “പോലീസുകാരും കമ്മീഷണറുമൊക്കെ ഇവിടെ വന്നിരുന്നതു ഞാനറിഞ്ഞു. നീ ആകെ ഭയന്നു പോയല്ലേ. എന്തിനാ ഇങ്ങനെ ഭയക്കുന്നത്‌.” ഒരു ചെയറിൽ ഇരുന്നു രാമകൃഷ്‌ണൻ. മറ്റൊരു ചെയറിൽ അഭിമുഖമായി സീതയും ഇരുന്നു. സീതയുടെ നാവിനു ജീവൻ വച്ചു തുടങ്ങിയിരുന്നു. “എന്തിനാണ്‌ ഇങ്ങനെ ഭയക്കുന്നത്‌? അതു തന്നെയാണ്‌ ഞാനും ചോദിക്കുന്നത്‌?” അങ്ങിനൊരു ചോദ്യം രാമകൃഷ്‌ണൻ പ്രതീക്ഷിച്ചില്ലെന്നു തോന്നി, അയാളുട...

രണ്ട്‌

മണി പത്തു കഴിഞ്ഞിരുന്നു. പതിവിൻപടി ഇനിയും രാമേട്ടൻ വൈകുമെന്നാണ്‌ തോന്നുന്നത്‌. ഇത്രയും നേരം താനിവിടെ ഒറ്റയ്‌ക്കായിരുന്നുവെന്ന്‌ വിശ്വസിക്കാൻ അവൾക്കു ബുദ്ധിമുട്ടു തോന്നി. അയവിറക്കാൻ ഏറെയുളളതുകൊണ്ട്‌ ഏകയാകുന്നു എന്നു തോന്നുന്നില്ല. എന്നാൽ, രാമേട്ടൻ എത്തുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെയാണ്‌ താൻ ഏറെ ഒറ്റപ്പെട്ടവളാണെന്ന്‌ തോന്നുന്നത്‌. എന്തൊരു വിധിവൈപരീത്യം. ഭർത്താവു കൂടെ ഉണ്ടാകുമ്പോൾ കൂടുതൽ ഒറ്റപ്പെട്ടുപോകുക. ബിനിനസ്‌, എക്‌സിക്യൂട്ടീവ്‌ ലൈൻ, യാത്ര, കോൺഫറൻസ്‌, ക്ലിക്കുകൾ... അങ്ങനെ ഒത്തിരി ഒത...

പതിനാറ്‌

സീത തരിച്ചിരുന്നുപോയി. എന്തിനാണ്‌ പോലീസ്‌ കമ്മീഷണർ വിളിക്കുന്നത്‌? ഒരുവട്ടം അവൾ ആലോചിച്ചു. അതിനുത്തരം കണ്ടുപിടിക്കേണ്ടിവന്നില്ല. അതിനുമുമ്പേ കമ്മീഷണർ ചോദിച്ചു. “രാമകൃഷ്‌ണൻ ഇല്ലേ അവിടെ?” “ഇല്ല.” “നിങ്ങൾ ആരാണ്‌?” “രാമകൃഷ്‌ണന്റെ ഭാര്യ.” അങ്ങേത്തലയ്‌ക്കൽ ആ ഉത്തരം ഒരു പരിഭ്രമം സൃഷ്‌ടിക്കുന്നുണ്ടെന്നു സീതയ്‌ക്കു തോന്നി. ഉടനെതന്നെ ആജ്ഞവന്നു. “ഞാൻ എത്തുംവരെ നിങ്ങൾ അവിടെനിന്നും പോകരുത്‌.” സീത സമ്മതിച്ചു. അടുത്ത നിമിഷം സീത സ്വയം ചോദിച്ചു. വിളിച്ചത്‌ കമ്മീഷണർ ഓഫീസിൽ നിന്നാണെന്നും കമ്മീഷണറ...

തീർച്ചയായും വായിക്കുക