Home Authors Posts by വെൺകുളം ധനപാലൻ

വെൺകുളം ധനപാലൻ

0 POSTS 0 COMMENTS

ഉണ്ണിക്കു നൂറുമ്മ

ഉണ്ണാതെയോടുന്നേരം ഉണ്ണിയോടമ്മ ചൊല്ലി ഃ ‘ഓടല്ലെയൊരോദിക്കിൽ തോറ്റിവൾ മാറും മട്ടിൽ ചോറ്റുകിണ്ണം കയ്യേന്തി ഓടേണ്ടേ ഞാനും കൂടി? തല്ലുവാങ്ങും നീയുണ്ണി ചോറുതെല്ലും വേണ്ടെന്നോ? പൈമ്പാലും കുഴച്ചല്ലേ പൈതലേ നീട്ടുന്നൂ ഞാൻ’ നീട്ടിക്കുറുക്കിക്കൊഞ്ചും നാലഞ്ചു വാക്കിൽ ചെക്കൻ വീണുരുണ്ടും കരഞ്ഞും കാര്യമൊപ്പിക്കും കളളൻ. തായ്‌ചൊല്ലുകേട്ടിട്ടും നീ ചാരത്തു വന്നീലല്ലോ മിണ്ടില്ല, മിണ്ടില്ലൊന്നും ഞാനല്ല, ഞാനല്ലമ്മ! ഓടിത്തളർന്നോരുണ്ണി- ക്കുട്ടനെത്തല്ലുന്നവൾ വായ്‌ക്കുന്ന നോവും പേറി വീർപ്പിട്ടു നിൽക്കുന്നുണ്ണി....

ആലും മാവും

കുണ്ടയുള്ളൊരിടം തന്നിൽ വണ്ടികളോടും വഴിവക്കിൽ ഉണ്ടൊരു തണലായ്‌ പേരാലും ഉണ്ടായതിലൊരു തേന്മാവും ആത്മാവെന്നായ്‌ കരളൊന്നായ്‌ അഴകായ്‌ രണ്ടുമു യർന്നപ്പോൾ ആളുകൾ വണ്ടിയിലേറി യിറങ്ങാൻ ‘ആത്മാവെ’ന്നായ്‌ സ്ഥലനാമം! Generated from archived content: poem5_jun19_07.html Author: venkulam_dhanapalan

തോണിക്കാരൻ

ബാലകവിത ചരക്കുവളളം തുഴഞ്ഞുപോകും തോണിക്കാരാ കേൾക്കൂ നീ ഇഴഞ്ഞുനീങ്ങും നിന്നെക്കണ്ടെൻ കുരുന്നുനെഞ്ചകമുരുകുന്നു. നീരല തന്നിൽ നൗകയമർന്നാൽ നദിയുടെ വീർപ്പുനിലയ്‌ക്കില്ലെ? ഉയർന്നുതാഴും തുഴയുടെ തൊഴിയിൽ അവളുടെ കരളും പിളർക്കില്ലെ? തുഴമുനയേറ്റു മരിക്കുകയില്ലെ പുഴയുടെ മലരുകൾ-മത്സ്യങ്ങൾ? Generated from archived content: poem3_jan9_07.html Author: venkulam_dhanapalan

തീർച്ചയായും വായിക്കുക