Home Authors Posts by വെങ്കിടേശ്വരി. കെ

വെങ്കിടേശ്വരി. കെ

5 POSTS 0 COMMENTS

ജോസേപ്പേന്

    ജോസേപ്പേന്ന്‌ പത്താനകളുടെ ശക്തിയുണ്ടായിരുന്നു. അഞ്ചാം ക്ലാസിലെ അവസാനത്തെ ദിവസം പുസ്തകം തുറക്കണ്ടല്ലോ - യിന്ന് എന്നോർത്ത് വെല്ലക്കായും ചവച്ച് വഴിയിലെ ഈച്ചകളെ - മൊത്തം മോന്തയ്ക്ക് തേച്ച് പിടിപ്പിച്ച് വരായിരുന്നു ഞാൻ. കറ്റ മെതിച്ച് വയ്ക്കചണ്ടി വലിച്ചെറിയണ പോലെ ജോസേപ്പേൻ ആറു പേരെ ആകാശ- ത്തേക്കെറിഞ്ഞിടുന്നു. ആൾക്കാരൊക്കെ അടി തടുക്കാൻ മറന്ന് വാ, പൊളിച്ച് ഊരിലുള്ള പാറ്റ കേറ്റി നിൽപ്പാണ്. പിന്നെ, ഏത് ഇംഗ്ലീഷ് - പടം കണ്ടാലും അതിലൊക്കെ ജോസേപ്പേൻ തന്നാ നാ...

നാം പറവകൾ

    ആകാശത്തിന്റ അനാഥത്വത്തിൽ ഒന്നിച്ച് പാറുന്നവർ. സ്വാതന്ത്ര്യത്തിന്റെ വിയർപ്പു നുണയുന്നവർ. കാന്തികവലയങ്ങൾ ഭേദിക്കാതെ ഒന്നിച്ച് പറക്കുന്നവർ. നക്ഷത്രങ്ങളെക്കുറിച്ച് പൊള്ള സ്വപ്നങ്ങൾ കാണാത്തവർ. ചിറകിന്റെ താഴെ കൊക്കുരുമ്മുന്ന കപട സിദ്ധാന്തമറിയുന്നവർ. നാം പറവകൾ കടിഞ്ഞാണില്ലാത്ത... നിറപ്പകിട്ടൊപ്പാത്ത പട്ടങ്ങൾ... മഴയുടെ പേരിൽ മാത്രം പിണങ്ങി നടന്നവർ... വിഷസർപ്പങ്ങളുടെ ദംശനങ്ങളെയതി ജീവിച്ചവർ. ഒന്നും പറയാതെ ഒന്നൊന്നായറിഞ്ഞവർ. ചിലപ്പോൾ തണുപ്പിക്കാൻ തലയ്ക്കു മീതെ...

ഒരുമ്പെട്ടോളേ…

    പിറക്കണ മുന്നേന് തന്നെ നെന്നെയൊക്ക കെട്ടിപ്പൂട്ടി വലിച്ചെറിഞ്ഞേക്കാനല്ലെന്ന്... ചില ഒരുമ്പെട്ടോളുകള് അതിന്റെ ചാവി തേടി പോകും. അശ്ലീലം കൊണ്ട് കീറി ഒടലൊക്കെ മുറിവേറ്റ് പാതിയ്ക്ക് കെതയ്ക്കും. ഇനിയില്ലെന്ന് കോഷ്ടിക്കണോന്റെ മോന്തയ്ക്ക് ചവിട്ടി ഞങ്ങളവിടെ വച്ചങ്ങ് നിർത്തിപോരില്ലയോ, യെന്ന് തൊട്ടതിനെക്കാളും വേഗത്തില് കേറിക്കളയും കൊമ്പന്മാര് ആണ്ടോണ്ടിരിക്കണ കാട് കേറി ഓന്റെ ചൂര് തട്ടി അവളുമാര് വിയർക്കും. കാട് മുഴുക്കെ അപ്പൊ കാട്ടാറു മണക്കും. ഒരുമ്പെട്ടോളെ...

തണൽ

നിന്റെ മരം എനിക്കുവേണ്ടി മഴയും മലരും പെറാത്തതു കൊണ്ടാണ് വെയിലു ചുംബിച്ച് ഞാൻ നിഴലിന്റെ കൂടെ ഇറങ്ങിപ്പോയത്.

ഇടവേള

  അമ്മ നീളത്തിൽ ചുളിവുകളില്ലാതെ ഒരു വര വരച്ചു. കുട്ടി കറങ്ങിത്തിരിഞ്ഞൊരു വര, അതൊരു വൃത്തമോ ത്രികോണമോ ആകാം... അമ്മ ചതുരം കൊണ്ട് വീട് വരച്ചു. കുട്ടി മരത്തിലൊരു ഊഞ്ഞാലിട്ടു... കൊമ്പിൽ കാക്കയെ വരച്ചു, പൂമ്പാറ്റകളെ വരച്ചു... അമ്മ അടുക്കള വരച്ചു, മിക്സി ഗ്രൈൻഡർ ഫ്രിഡ്ജ് സ്വർണ്ണം സമയപ്പട്ടിക... കുട്ടിയ്ക്ക് വാശിയായി, നിറങ്ങളെടുത്ത് കുടഞ്ഞിട്ട് അവിടം മുഴുവൻ ഓടിക്കളിച്ചു... ഉരുണ്ട് മറിഞ്ഞ് ദേഹം മുഴുവൻ നിറം തേച്ചു... പച്ചക്കളർപെൻസിൽ തട്ടി മറിഞ്ഞു വീണു... ച...

തീർച്ചയായും വായിക്കുക