വെള്ളെഴുത്ത്
അമ്മ മഹാറാണി – നാടകം വായിക്കുമ്പോൾ
സാഹിത്യരൂപം എന്ന നിലയിൽ മലയാളത്തിലിറങ്ങുന്ന നാടകകൃതികൾ എണ്ണത്തിൽ പരിമിതമായിരിക്കും. ഗ്രാമീണയൗവനങ്ങളുടെ കലാപരമായ കൂട്ടായ്‌മകൾക്ക് വന്ന തകർച്ച താത്‌കാലികമായ നാടകാവതരണങ്ങളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. സാമൂഹികപ്രസക്തിയുള്ള നാടകരചനകളെ അമച്വർ സംഘങ്ങൾ കൈയ്യൊഴിഞ്ഞതാണ് സാഹിത്യപരമായ ഈ പ്രതിസന്ധിയുടെ കാരണം. എങ്കിലും പരീക്ഷണങ്ങൾ തീരെ നടക്കാത്ത മേഖലയല്ലിത്. തൊഴില്‌പരങ്ങളായ അവതരണങ്ങളേക്കാളും കായികവും ബൗദ്ധികവുമായ ശേഷിയും പ്രതിഭയും ആവശ്യപ്പെടുന്ന തരത്തിൽ മലയാളനാടക അരങ്ങുകൾ ഒരറ്റത്തു കൂടി പുരോഗമി...