വേലായുധൻ ഒ പി
ഒരു കൊറോണ കവിത
കവിത കേൾക്കാം:
ആലാപനം: ഉഷ വർമ്മ
അഖിലർക്കു മുള്ളിൽ ഭയാ ന്ധകാരത്തിന്റെ
പുക നിറച്ചവതാരം ചെയ്തോരണുവല്ലേ
ഭൂഖണ്ഡ മെല്ലാം മഹാമാരി
ചിന്നിയി
ട്ടഖില ജനത്തിനും നാശം വിതച്ചു നീ
നന്മയാണെന്നും വെളിച്ചമെന്നോതി നാം
തിന്മയാണന്ധകാരത്തിൻ
കറുപ്പെന്നും..
നിൻ പേരിതെന്തേ
കൊറോണയെന്നോതിയോർ,
ജന്മം നീ കൊണ്ടതു സർവ്വ നാശത്തിനോ...
അനുദിനം ലോകം കൊറോണതൻ ഭീതിയിൽ,
തളരുന്നു ശാസ്ത്രം
പൊലിയുന്നു ജന്മങ്ങൾ...
അടിയറവോതില്ല മാനുഷർ
നിൻ മുന്നിൽ,
അടവുകൾ പലതും
പയറ്റി കരേറിടും.....