0 POSTS
ജനനംഃ 30 3 1934
വിദ്യാഭ്യാസം ഃ ഏങ്ങണ്ടിയൂരിൽ.
1956ൽ മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂർ ബ്രാഞ്ച് ലൈബ്രറിയിൽ ലൈബ്രേറിയനായി ചേർന്നു. 1991ൽ അവിടെനിന്നുതന്നെ റിട്ടയർ ചെയ്‌തു. ചരിത്രഗവേഷണം, ജീവചരിത്രം, തൂലികാചിത്രം, ബാലസാഹിത്യം, ഫോക്ക്‌ലോർ എന്നീ വിഭാഗങ്ങളിലായി ഇരുപതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിക്ക കൃതികൾക്കും കേരളസാഹിത്യ അക്കാദമിയിൽനിന്നും കേരളസർക്കാരിൽനിന്നും വിശിഷ്‌ട ഗ്രന്ഥങ്ങൾക്കുളള പാരിതോഷികങ്ങളും പ്രസിദ്ധീകരണ സഹായങ്ങളും ലഭിച്ചിട്ടുണ്ട്. കേരള-കാലിക്കറ്റ്-മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റികളിൽ, സഞ്ചാരികളും ചരിത്രകാരന്മാരും, കേരളചരിത്രപഠനങ്ങൾ, സംസ്‌കാരത്തിന്റെ പൊൻനാളങ്ങൾ, ഇബ്‌നുബത്തൂത്ത കണ്ട ഇന്ത്യ, അൽ ഇദ്‌രീസയുടെ ഇന്ത്യ എന്നീ പുസ്‌തകങ്ങൾ പാഠപുസ്‌തകങ്ങളായി അംഗീകരിച്ചിരുന്നു. കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ, ഹിന്ദിയിലും ഇബ്‌നുബത്തൂത്ത കണ്ട ഇന്ത്യ തമിഴിലും വിവർത്തനം ചെയ്‌ത് യുഗപ്രഭാത്, കുമുദം എന്നീ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രാചീനകേരളത്തിന്റെ വൈദേശികബന്ധങ്ങളെക്കുറിച്ചും വിദേശികൾ നമ്മുടെ കലയിലും സംസ്‌കാരത്തിലും ചെലുത്തിയിട്ടുളള സ്വാധീനത്തെ സംബന്ധിച്ചും ഗവേഷണം നടത്തുവാൻ കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഫെല്ലോഷിപ്പ് നൽകിയിട്ടുണ്ട്. ആർക്കിയോളജി സ്‌റ്റേറ്റ് അഡൈസ്വറി ബോർഡിൽ അംഗമായിരുന്നു. ആർക്കൈവ്‌സ് ഡിപ്പാർട്ടുമെന്റിന്റെ റീജിനൽ റിക്കോർഡ്‌സ് സർവേ കമ്മറ്റിയിൽ അംഗമാണ്. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ വൈസ് പ്രസിഡണ്ടായും അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഒരു വ്യാഴവട്ടത്തോളമായി ‘താളിയോല’ എന്ന ത്രൈമാസിക നടത്തിവരുന്നു.
ഭാര്യ ഃ വി.കെ. ലീല (റിട്ട. അദ്ധ്യാപിക), മക്കൾ ഃ ചിന്ത, ഷാജി, വീണ
വിലാസം
നളന്ദ ,കുണ്ടലിയൂർ പി.ഒ. തൃശൂർ 680616