വി.ഡി. ശെൽവരാജ്, യേശുദാസ് വില്യം
മഹാവ്യക്തിത്വത്തിന്റെ സൂക്ഷ്മലോകങ്ങൾ
തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചിത്രത്തൂണുകളിലൊന്നിൽ അപൂർവ്വമായൊരു ശില്പമുണ്ട്. ഏകലോചനം. ഒരു കണ്ണിൽ ഒരു വികാരം. മറു കണ്ണിൽ മറ്റൊരു വികാരം. ഇരു കണ്ണുകളിൽ ഒരേ സമയം വിരുദ്ധവികാരങ്ങൾ ആവിഷ്കരിക്കുന്ന നടനസമ്പ്രദായമാണ് ഏകലോചനം. ഇന്നിങ്ങനെ മിഴി തുറക്കാനാരുമില്ല. പക്ഷേ, ഇരയിമ്മൻ തമ്പി ‘ഉത്തരാസ്വയംവരത്തിൽ’ ഏകലോചനത്തെ അവതരിപ്പിക്കുന്നത് വായിച്ചാൽ ആരുടെ കൃഷ്ണമണിയും ചലിക്കും. “കോകി നിന്മുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചി- ട്ടേകാന്തം വിരഹത്തെ ശങ്കിച്ചിതാ- ഏകലോചനം...