വി.സി. ഹാരിസ്
ഡ്രാക്കുള
അതെ, വായന തുടരുക തന്നെ! അങ്ങനെ വായിക്കുമ്പോൾ നാമറിയും ലൈബ്രറിയിൽ നിന്നു കിട്ടുന്ന ഡ്രാക്കുളയുടെ പല പേജുകളും ‘മിസ്സിങ്ങ്’ ആണെന്ന്. ആരാണ് ഈ പേജുകളൊക്കെ മോഷ്ടിക്കുന്നത്? മോഷ്ടിക്കപ്പെടുന്ന ഈ പേജുകൾ ഏതുതരം ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കപ്പെടുന്നത്? ഇതോടൊപ്പം മറ്റൊരു കാര്യവും കൂടി നാമറിയുന്നു. വി.സി. ശ്രീജൻ പറയുന്നതുപോലെ, ഡ്രാക്കുളയ്‌ക്ക് മലയാളത്തിലുണ്ടായിട്ടുള്ള തർജമകളിൽ “മൂലകൃതിയിലെ പരാമർശങ്ങളോ സൂചനകളോ കാണ്മാനില്ല”. ശ്രീജൻ നൽകുന്ന വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. പറഞ്ഞുവരുന്നത് ഇതാണ്‌ഃ ലൈബ്...