വയലാർ ഗോപാലകൃഷ്‌ണൻ
കുട്ടിയും ചക്കിയും
കുട്ടി:വാലുംകുലുക്കിക്കൊണ്ടോടുന്ന ചക്കീ നീ കാലത്തെഴുന്നേറ്റാലെന്തു ചെയ്യും?ചക്കി: കാപ്പി കുടിച്ചിട്ടു കുഞ്ഞുങ്ങള്‍ പോകുമ്പോള്‍പാത്രങ്ങളൊക്കെ ഞാന്‍ നക്കിവയ്ക്കും.കുട്ടി: പാത്രങ്ങള്‍ നക്കി തുടച്ചുകഴിയുമ്പോള്‍ പാണ്ടന്‍ കറുമ്പി നീയെന്തു ചെയ്യും?ചക്കി:കോലോത്തെയമ്മമാര്‍ കൂട്ടാനരിയുമ്പോള്‍ കാലിലുരുമ്മിഞാന്‍ കൂട്ടിരിക്കുംകുട്ടി:അമ്മമാര്‍ കൂട്ടാനരിഞ്ഞു കഴിയുമ്പോള്‍ അമ്മിണിപ്പൂച്ചേ നീയെന്തു ചെയ്യം?ചക്കി: മുത്തശ്ശിയമ്മ മുറുക്കാനിടിക്കുമ്പോള്‍ സൂത്രത്തില്‍ ഞാന്‍ ചെന്നിരിക്കുംകുട്ടി:മുത്തശ്ശിയമ്മ മുറുക്കിക്...
എലിപ്പൂട
മാവിന്‍ തണലില്‍ മയങ്ങിക്കിടക്കുന്ന ടോമി ഞെട്ടിത്തലപൊക്കുന്നുതിണ്ണയില്‍ കാല്‍ നക്കി നക്കി രസിക്കുന്നചിന്നനെ കണ്ടവന്‍ ഗര്‍ജ്ജിച്ചുഭൂകമ്പമാണോടോ കേട്ടതു മാനത്തുപൂത്തിരി കത്തിച്ച വെള്ളിടിയോചിന്നന്‍ ചിരിച്ചു പറഞ്ഞെന്റെ ടോമിച്ചാകുന്നിന്‍പുറത്തൊരെലിപ്പൂട വീണതാ..!! Generated from archived content: nursary1_july23_13.html Author: vayalar-gopalakrishnan
പീഡനകാലം
കളിപഠിപ്പിച്ച കോച്ചിന്റെ അസ്ഥിയൂരി ഒരു പതിനാറുകാരൻ ക്രിക്കറ്റ് ബാറ്റുണ്ടാക്കി മുത്തശ്ശനും മുത്തശ്ശിയും കാലഹരണം വന്ന ആധാരത്താളുകൾ പുതിയകലവറക്കാർ അവറ്റകളെ കീറിയെടുത്ത് തീയിലിട്ടു. Generated from archived content: poem5_jun1_07.html Author: vayalar-gopalakrishnan
പടിയിറക്കം
എല്ലാമെരിയുന്ന കാലം നമുക്കൊക്കെ വെണ്ണീറ് തൊട്ടു നടന്നു പോകാം ഒക്കെയൊടുങ്ങുന്ന കാലം നമുക്കൊക്കെ മക്കളെ തിന്നും വിശപ്പടക്കാം വൃദ്ധവ്യഥയും കിളുന്നു വായ്‌ത്താരിയും വാറ്റിയെടുത്തു കുടിച്ചു തുളളാം അച്‌ഛന്റെ നാവും, കരളും പിഴുതെടു- ത്തൊറ്റ മുലച്ചിക്ക് കാഴ്‌ചവയ്‌ക്കാം അമ്മയെകാട്ടിൽ കളഞ്ഞിട്ട് പാഴ്‌ജന്മ ബന്ധങ്ങളൊക്കെക്കുഴിച്ചു മൂടാം ക്രിക്കറ്റ് മോന്താം കഴിയുമെങ്കിൽ കുറേ വിക്കറ്റ് വീഴ്‌ത്തി പടിയിറങ്ങാം Generated from archived content: poem13_feb10_06.html Author: ...
കാറ്റത്തൊരു കരിയില
ഒരില-
കറങ്ങി-കറങ്ങി
കാടിന്റെ കാണാകൈകളിൽ
ഞെരിഞ്ഞ്-ഞ്ഞെരിഞ്ഞ്
ഉടലുകീറി
ഞരമ്പുകൾപൊട്ടി
പറന്നു- പറന്നു പോകുന്നു.
പണ്ട്-ഒരു തേന്മാവിലെ
കുരുന്നില
ഒരു കിളിഞ്ഞിലിലെ പച്ചില
റോസാച്ചെടിയിലെ പഴുത്തില
പല്ലുകൊഴിഞ്ഞ്
നിലത്തുവീണ്
അസ്‌തികൂടത്തിൽ
കാറ്റ്‌പിടിച്ച്
ഇപ്പോഴും
കറങ്ങി-കറങ്ങി
പറന്ന് - പറന്ന്
Generated from archived content: poem4_may21_08.html Author: vayalar-gopalakrishnan