വാസുദേവൻ ചേർപ്പ്
വൃദ്ധദിനം
അവസാനത്തെ കുപ്പത്തൊട്ടിയും തപ്പി വൃദ്ധൻ വടിയൂന്നി തെരുവിലൂടെ നടക്കവെ, സ്‌കൂൾ മൈതാനത്തെ ഉച്ചഭാഷിണിയിലൂടെ എവിടെയൊക്കെയോ കേട്ട് പരിചിതമായ ഒരു ശബ്‌ദം ഒഴുകിയെത്തി. അയാൾ വേച്ച് വേച്ച് സ്‌കൂൾ ഗേറ്റിനരുകിലെത്തി. അകത്ത് വേദിയിൽ കെട്ടിയിരുന്ന വർണ്ണ ശബളമായ ബാനർ വൃദ്ധന്റെ ശ്രദ്ധയിൽപ്പെട്ടു. അയാളുടെ നരച്ച കണ്ണുകൾ അക്ഷരങ്ങളിലുടക്കി. ഇന്ന് ലോകവൃദ്ധ ദിനം. Generated from archived content: story6_nov.html Author: vasudevan_cherpu
സെൽഫോണും സെക്‌സും
“ഹലോ, ചക്കരയല്ലേ? ഒരു വി.ഐ.പി.യുണ്ട്, ഇളം ചക്കരകൾ വല്ലതുമുണ്ടോ, സാറിന് ഭയങ്കര എയിഡ്‌സ് ഭീതിയാ...” “ഹ....ഹ....പുതിയതായിട്ട് ഞാൻതന്നെ ഒരു പത്തുവയസ്സ് കുറച്ച് അങ്ങെത്താം. പിന്നെ എനിക്ക് രോഗം വരാതെ ഞാൻ സൂക്ഷിച്ചോളാം. തത്‌ക്കാലം ഈ ചക്കര ചെന്ന് മറ്റെ ചക്കരയെ ബോധവത്‌ക്കരിക്ക്.” Generated from archived content: story5_nov.html Author: vasudevan_cherpu
കുടുംബം
അച്ഛൻ വണ്ടിയിടിച്ചും അമ്മ പനിപിടിച്ചും പെങ്ങൾ പീഡിപ്പിക്കപ്പെട്ടും ഞാനാത്മഹത്യ ചെയ്തും കുടുംബം സന്തുഷ്ടമാക്കി. Generated from archived content: poem12_jan01_07.html Author: vasudevan_cherpu
മരണവഴിയിൽ
കൈയിൽ കിട്ടിയ കയർത്തുണ്ടും കൊണ്ട് പറ്റിയ മരക്കൊമ്പന്വേഷിച്ച് ധൃതിയിൽ പോകുമ്പോൾ, മുന്നിലൊരാഴക്കിണർ! ഒന്നു നിന്നപ്പോൾ കാലിന്നടുത്ത് ചീറ്റുന്ന ഉഗ്രസർപ്പം! എന്റെ ധൃതിയും ഉത്സാഹവും കെട്ടു. എനിക്കെന്തോ പേടിയും വന്നു തുടങ്ങി. Generated from archived content: story15_feb2_08.html Author: vasudevan_cherpu
കർഷകശ്രീ
തെങ്ങു ചാഞ്ഞപ്പോൾ വാഴയിൽ പിടിച്ചുകെട്ടി. വാഴ വീഴാറായപ്പോൾ മുളകുതൈയിൽ കെട്ടിയിട്ടു. മുളകുതൈ പറിയുമ്പോൾ മനക്കരുത്തിൽ ബന്ധിച്ചു. ഒടുവിൽ മനക്കരുത്തും തകർന്നപ്പോൾ, ഒരുമുഴം കയറെടുത്ത് തൊടിയിലെ ബലമുളള മരക്കൊമ്പിൽത്തന്നെ കെട്ടി. Generated from archived content: story3_july.html Author: vasudevan_cherpu