പ്രൊഫ.വസന്തകുമാർ സാംബശിവൻ
ഒ.നാണു ഉപാദ്ധ്യായൻ
മഹാകവി വളളത്തോളിന്റെയും ബോധേശ്വരന്റെയും സ്വാതന്ത്ര്യ സമരഗാഥകൾക്കൊപ്പം മുഴങ്ങിക്കേട്ട വരികളാണ് പോകാം പോകാം പൊന്നനിയാ പോർക്കളമല്ലോ കാണുന്നൂ നമ്മൾക്കണിയിട്ടവിടെത്താം നാടിനു വേണ്ടി പടവെട്ടാം --------------------- -------------------- നമ്മുടെ നാട് ഭരിച്ചീടാൻ നാം മതിയെന്ന് പറഞ്ഞെന്നാൽ അരിശം കൊണ്ട് ചൊടിക്കാനീ മറുനാട്ടാനെന്തവകാശം? സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ നാളുകളിൽ ‘മലയാളരാജ്യ’ത്തിൽ പ്രത്യക്ഷപ്പെട്ട ഇതിന്റെ കർത്താവ് ആരെന്ന് ഇല്ലായിരുന്നു. പക്ഷേ ജനങ്ങൾ നുരഞ്ഞുപൊന്തിയ ദേശാ...