വാണി പ്രശാന്ത്
അറിവ്
നെറുകന്തലയിൽ കയ്യും വച്ച്
തലപൊട്ടുന്നേ എന്ന് കണ്ണടയ്ക്കുമ്പൊ
ഓടിപ്പോയൊരു തുണി
നെറ്റിപ്പാകത്തിന് കീറി
തണുത്ത വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ്
നെറ്റിയിൽ വിരിച്ച് തടവണം.
അതിന് നെറ്റിപ്പാകമറിയണം.
നടുവില് കയ്യൂന്നി
' നടു നിവരില്ലേ'എന്ന്
പിന്നാക്കം വളയുമ്പൊ
ഉപ്പിട്ട് വെള്ളം തെളപ്പിച്ച്
തോർത്ത് മുക്കി
ചുടുചുടാ ആവി പിടിക്കണം.
അതിന് ഉപ്പളവറിയണം.
ഇരുളിനേക്കാളിരുളില്
വെറുതെ കുത്തിയിരുന്ന്
ഏങ്ങലടിക്കുമ്പൊ
വിരലുകൾ കോർത്ത്
ചേർത്ത്
തുരുതുരാ ഉമ്മ വയ്ക്...
ആനച്ചിറക്
കാണുന്നുണ്ട്ഒരു കുഴിവട്ടത്തിൽഒരാകാശത്തുണ്ട്. മലമേട്ടിൽകൂട്ടുകാരൊത്ത്കൊമ്പിൽകോർത്തമഴമേഘങ്ങൾചിതറിക്കിടപ്പുണ്ടവിടെ.കണ്ണാടിച്ചിറകുമായിആലിപ്പഴംതൂവുന്നുണ്ട്ചിറകുമുളച്ചഒരുആനക്കൂട്ടം .തൊലിപ്പുറത്തൊരുനനവ്. ചിറകിൻ്റെപൊടിപ്പോ! നീറ്റലുംഒരുപ്പു രുചിയുംനിലയ്ക്കാത്തഒഴുക്കും.ചിറകിൻ തുമ്പുകണ്ടാൽആഞ്ഞാഞ്ഞുവീശണം. കൈകാൽതുഴയണം. ആകാശം തൊടണം. ഒറ്റച്ചിറകടിയിൽഒരുകൊടുങ്കാറ്റിൻ്റെവേഗം'കുഴി'യാകെതിരഞ്ഞ്ഒരാന.
വളയന്‍ചിറ പൂത്തനേരം
മഞ്ഞവെയില്‍പ്പരപ്പില്‍
പനിക്കോളില്‍
പകല്‍ച്ചിറ.
തെളിനീര്‍ക്കമ്പടം
പുതച്ച്,
കള്ളയുറക്കത്തിന്റെ
നാട്യത്തില്‍
കാലം
തളം കെട്ടി
വളയന്‍ചിറ.
പണ്ടു പണ്ടൊരു നാള്‍,
നെയ്യാമ്പലിതളില്‍
തട്ടിയുടഞ്ഞ്
രാവു ചിതറി.
അന്നേരം ,
നീലപ്പരപ്പില്‍
മീനുകള്‍
ചൂളമിട്ടു കൂത്താടി.
അന്നേരം,
അടിയൊഴുക്കില്‍
കൊള്ളിയാന്‍
ഊളിയിട്ടു.
അന്നേരം,
പടര്‍പ്പുകളില്‍
മിന്നല്‍ കൊരുത്ത്
മരം പൂത്തുലഞ്ഞു.
അന്നേരം,
പൊഴിഞ്ഞ
മഞ്ചാടിക്കുരുക്കള്‍
മിന്നിപ്പറന്നു.
അന്നേരം,
നെയ്യാമ്പല്‍തുന്നിയ
നീലക്കിടക്...
അലക്കുകല്ല്
കല്ലിൽ തുണി
അടിച്ചു നനയ്ക്കുന്ന
ശബ്ദം കേട്ടാണ്
മിക്കവാറും ദിവസങ്ങളിൽ
ഉണരാറുള്ളത്.
വാഷിംഗ് മെഷീൻ ഉണ്ടായിട്ടും
ഇവൾ
എന്തിനാണ്
ഇങ്ങനെ
കൊച്ചുവെളുപ്പാൻ കാലത്ത്
അടിച്ചു നനയ്ക്കുന്നതെന്ന്
ദേഷ്യപ്പെട്ടു.
പിന്നെപ്പോഴോ
അവളുടെ
അടിയൊച്ചകൾ
ശ്രദ്ധിക്കാൻ തുടങ്ങി.
പല നേരം, പല താളം.
ചിലത് തേങ്ങൽ,
ചിലത് കരച്ചിൽ,
പിന്നെ ചിലത് അലർച്ച.
അതിരിൻറെ വക്കിൽ
ഇട്ടിരിക്കുന്ന
ആ കല്ലിൽ നിന്ന്
അലക്കു വെള്ളം
ചാലു കീറിയത്
എന്റെ
കറിവേപ്പിന്റെ ചുവട്ടിലേക്കാണെന്ന്
തിരിഞ്ഞപ്...
ചോളപ്പാടങ്ങളിൽ മുഴങ്ങുന്ന പെരുമ്പറകൾ
പലതവണ വിളിച്ചു. മനോരഞ്ജൻ ഫോണെടുക്കുന്നില്ല, പോയി അന്വേഷിക്കാമെന്നു വെച്ചാൽ അയാളുടെ പുതിയ താമസസ്ഥലം അറിയുകയുമില്ല. അയാൾക്ക് ഒരു ചേട്ടനുണ്ട് ചിത്തരഞ്ജൻ, ഒരു പൂന്തോട്ടം വിൽപ്പനക്കാരൻ. പല തവണ അയാളെയും വിളിച്ചു നോക്കി.
ഞാൻ കേട്ടിട്ടുള്ളതിൽ വെച്ചേറ്റവും മനോഹരമായ രണ്ടു പേരുകളാണിതെന്നു പറഞ്ഞപ്പോൾ പാക്ക് ചവച്ച് കറപിടിച്ച പല്ലുകൾ കാട്ടി അന്ന് മനോരഞ്ജൻ ഉറക്കെ ഉറക്കെ ചിരിച്ചു.
അത്യാവശ്യ സാധനങ്ങൾ വാങ്ങാനെന്ന് ഒരു കുറിപ്പ് എഴുതി ഒപ്പിട്ട് കാറിൽ വച്ചു. ചിത്തരഞ്ജന്റെ നഴ്സറിക്ക...
ജിലേബിയുടെ ഉടലാഴങ്ങൾ
ഒരിക്കലും കാണരുതെന്ന് മനസ്സിൽ എത്രയോ വട്ടം ഉറപ്പിച്ചിട്ടും ഈ ബസ്സിൽ എന്റെ വലതു സീറ്റുമാത്രം ഒഴിഞ്ഞു കിടന്നതും, മൊബൈലിലേക്ക് മുഖം പൂഴ്ത്തിയിരുന്ന എന്നെ ശ്രദ്ധിക്കാതെ ജെയ് അവിടെ വന്നിരുന്നതും എന്നത്തേയും പോലെ എന്നിലേക്ക് വന്ന യാദൃശ്ചികതകളിൽ ഒന്നായിരുന്നു.
തൊട്ടറിഞ്ഞ ചൂട് കയ്യിൽ പടർന്നപ്പോഴാണ് മുഖമുയർത്തി നോക്കിയത്. അപ്പോൾ അവൻ എന്നെത്തന്നെ നോക്കുകയായിരുന്നു.
ഭൂതകാലത്തിൽ അടിയൊഴുക്കുകളിൽ നിന്ന് ഓർമ്മ കണ്ടെടുക്കാനായി അവന്റെ പുരികങ്ങൾ ചുളിയുന്നത് ഞാൻ ഒരു ചിരിയോടെ കണ്ടു.
പണ്ടും ജെയ് ...
അനുരാധയുടെ മണം
“ഡോക്ടർ ഞാൻ വല്ലാത്തൊരു പ്രതിസന്ധിയിലാണ്. രക്ഷിക്കാൻ ഡോക്ടർക്കു മാത്രേ കഴിയൂ. രക്ഷപ്പെടാനായില്ലെങ്കിൽ മുന്നിൽ ഒരേ ഒരു മാർഗ്ഗം മാത്രം - മരണം!” മുഷിഞ്ഞ ടവ്വൽ നിവർത്തി മുഖം തുടച്ചുകൊണ്ട് അനുരാധ പറഞ്ഞു. അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. സാരിക്കിടയിൽ ടവ്വൽ തിരുകി അനുരാധ ഡോക്ടർ തോമസിനെ നോക്കി. ഡോക്ടർ തോമസ് മാത്യു - സരളയാണ് ആ നിർദ്ദേശം മുന്നോട്ടുവച്ചത്. അല്ലെങ്കിലും അനുരാധയുടെ പ്രശ്നങ്ങൾക്കെന്നും പരിഹാരം നിർദ്ദേശിക്കുക എന്ന ജോലി സരളയുടേതാണല്ലോ. ഈയിടെയായി കറികൾക്ക് സ്വാദു കുറഞ്ഞെന്ന അരവിന്ദിന്...
യാത്രകൾ മുറിയുമ്പോൾ…
മാർച്ചിലെ പകൽ ബൊക്കാറോ എക്സ്‌പ്രസ്സിലെ ജനറൽ കമ്പാർട്ടുമെന്റുകളെ ചുട്ടുപൊള്ളിച്ചു. അസഹ്യമായ ചൂടിനോടുള്ള പ്രതിഷേധം നടുവിലിരുന്ന മദ്ധ്യവയസ്‌കൻ ഒരു ശീൽക്കാരമായി പ്രകടിപ്പിച്ചു.. ഭാഗ്യത്തിന് ജനാലക്കരികിലാണ് ഇടം കിട്ടിയിരിക്കുന്നത്. പുറം കാഴ്‌ചകളാലും, അകം കാഴ്‌ചകളാലും സമൃദ്ധമായ സീറ്റ്. യാത്രകളിൽ എന്നും ഈ സീറ്റ് തരപ്പെടുത്താൻ എനിക്കൊരു പ്രത്യേക കഴിവുതന്നെയാണ്. അകത്തേക്ക് അടിച്ചുകയറുന്ന കാറ്റ് മുഖം പൊള്ളിക്കുന്നു. എതിർവശത്തിരിക്കുന്ന ചെറുപ്പക്കാരൻ നീണ്ട കാലുകൾ കൊണ്ട് എന്റെ കാലിൽ അനായാസമായി തൊട...