വന്ദന ശ്രീകുമാർ
ഒഴുകിത്തീരാനൊമ്പരങ്ങൾ
ബോധമനസ്സിലേക്ക് അനുവാദം പോലും വാങ്ങാതെ കടന്നുവരുന്ന സുന്ദരി, ആലിലകൾ ഇളക്കത്താലിയണിഞ്ഞു നിൽക്കുന്ന വിശാലമായ മണൽപ്പരപ്പ്. ഈ സുന്ദരി ഒരു നല്ല കഥാകാരിയാണ്. ആശ്വാസദായിനിയാണ്, സങ്കടക്കളിവള്ളം തുഴഞ്ഞുപോകാനുള്ള, യൗവനത്തിന്റെ ചവിട്ടുപടിയിൽ നിൽക്കുന്ന പതിനേഴുകാരിയാണ്. നീ എന്തെല്ലാമെടുത്തു, എന്തൊക്കെതന്നു. മറവിയുടെ മാറാല ഒരിക്കലും പിടിക്കാത്ത ഒരുപിടി ഓർമ്മകളെ, ചിലപ്പോൾ പടവുകളിറങ്ങിവന്ന് നിന്നിൽ ലയിച്ചുചേരാനാഗ്രഹിച്ച കാമുകനാണെന്നു തോന്നി. ഞാൻ മാത്രമെന്തിന് ഭൂതകാലകയ്‌പ്പ് നുണഞ്ഞ് കാലം കഴിക്കണം...