Home Authors Posts by വത്സൻ അഞ്ചാംപീടിക

വത്സൻ അഞ്ചാംപീടിക

3 POSTS 0 COMMENTS
കണ്ണൂർ ജില്ലയിലെ അഞ്ചാംപീടിക സ്വദേശി. കല്ല്യാശ്ശേരി ഗവഃ ഹൈസ്‌ക്കൂൾ, തളിപ്പറമ്പ്‌ സർ സയ്‌ദ്‌ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ സാഹിത്യത്തിൽ എം.എ. ബിരുദം നേടി. ഇപ്പോൾ സഹകരണ വകുപ്പിൽ ജോലി ചെയ്യുന്നു. ഡൽഹി ജനസംസ്‌കൃതിയുടെ ചെറുകാട്‌ സ്‌മാരക കഥാ അവാർഡ്‌, സദ്‌ഭാവനാ കലാസാഹിതി കഥാപുരസ്‌കാരം, ഇ.പി. സുഷമ സ്‌മാരക കഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. വിലാസം വത്സൻ അഞ്ചാംപീടിക “സാഹിതി” സി.പോയിൽ പി.ഒ. പരിയാരം കണ്ണൂർ - 670 502.

കോടതി മുൻപാകെ

ശ്മശാനത്തിലുറങ്ങുന്ന ആത്മാക്കൾക്ക്‌ എല്ലാം കാണുകയും കേൾക്കുകയും ചെയ്യാമെന്ന കാര്യം അന്യർക്കറിയില്ല. ആൾപ്പാർപ്പില്ലാത്ത കുന്നിൻപുറത്തെ കാളപ്പുറം മൊട്ട എന്ന്‌ വിളിക്കുന്ന ശ്മശാനത്തിൽ, ഓരോ ചലനങ്ങൾക്ക്‌ നേരെയും ഉണരുന്ന വേളയിൽ കൃഷ്ണയ്യരുടെ ആത്മാവ്‌ പലതും കാണാൻ തുടങ്ങിയിട്ട്‌ കാലമേറെയായി. അന്നും പതിവുപോലെ നിറയെ യാത്രക്കാരെയും കുത്തിത്തിരുകി ചന്ദ്രമോഹന കുന്നുകയറി വരുന്നത്‌ കൃഷ്‌ണയ്യരുടെ ആത്മാവ്‌ വീക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടെന്നൊരു ബഹളം. ബസ്സ്‌ നിന്നു. പിന്നെ കാണുന്നത്‌ യാത്രക്കാർ നിലവിളിയുടെ ശ...

പ്രണയവും ജീവിതവും

വീടു പണിയുമ്പോൾ എനിക്കറിയില്ലായിരുന്നു ചോരയും വയസ്സും സ്വപ്നങ്ങളും കുഴച്ചിട്ടല്ല പണിയേണ്ടതെന്ന്‌ അതിനാൽ ഗൃഹപ്രവേശം കഴിഞ്ഞതും ഏണിക്കടയിൽ ഇഷ്‌ടദൈവങ്ങൾ കുത്തിയിരിപ്പ്‌ തുടങ്ങി. തീൻമോശക്കുമുന്നിൽ മലവിസർജ്ജനമുറി തുറന്നുകിടക്കുന്നു. പോരായ്‌മകളുടെ കണ്ണീർ ശിശിരങ്ങൾ വീട്ടിൽ പോക്കുവരവു തുടങ്ങി. പെൺകുട്ടിയെ പ്രണയിക്കുമ്പോൾ എനിക്കറിയില്ലായിരുന്നു പെണ്ണുടലിനെയാണ്‌ പ്രണയിക്കേണ്ടതെന്ന്‌. ഒരു താലിയിൽ കുരുക്കിമുറുക്കാനും ഒന്നിച്ചുറക്കാനും ചുംബിച്ചുണർത്താനും കെൽപ്പറ്റുപോയതതിനാലാണ്‌. കാലത്തിന്റെ മീനച്ചൂടെരിയ...

ബലി

ഒരു കിനാവൂരിന്റെ തിരുമുറ്റത്ത്‌ മൃതസന്ധ്യ ചിതയൊടുങ്ങുന്ന നേരം കരയുവാനുടയോരാരുമില്ലാതെ ഉയിരറ്റൊരു കുമാരൻ കിടപ്പൂ കണ്ണിലടങ്ങാത്ത സ്വപ്‌നമുണ്ട്‌ തിരയടിക്കും തീവ്രരാഗമുണ്ട്‌ ചുണ്ടിലൊടുങ്ങാത്ത ചോപ്പുമുണ്ട്‌ നേർത്തൊരു സാന്ത്വനസ്മേരമുണ്ട്‌ ചാരത്തു ഞെട്ടറ്റ കൈകളൊന്നിൽ ചോരക്കറയുള്ള കത്തിയുണ്ട്‌ വേറിട്ട കണ്‌ഠനാളത്തിലെങ്ങോ വേദന വിങ്ങുന്ന തേങ്ങലുണ്ട്‌ മുങ്ങിക്കുളിച്ച്‌ മുടിയുണക്കി ചെമ്പട്ടരയിൽ തെറുത്തുടുത്ത്‌ മണ്ണിൽ വീണ്‌ വലം മൂന്ന്‌ വെച്ച്‌ മന്ത്രാക്ഷരം പോലവൻ കിടപ്പൂ ആണാ...

തീർച്ചയായും വായിക്കുക