Home Authors Posts by വത്സൻ അഞ്ചാംപീടിക

വത്സൻ അഞ്ചാംപീടിക

10 POSTS 0 COMMENTS

റിങ്ടോണ്‍

സ്വാതന്ത്ര്യ സമര സേനാനിയായ അച്ഛന്‍ മരിച്ച് കട്ടിലൊഴിയാന്‍ കാത്തിരിക്കുകയായിരുന്നു മക്കള്‍. വൃദ്ധന്‍ ഊര്‍ദ്ധ്വന്‍ വലിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും ആശ്വാസത്തോടെ ദു:ഖഭാവം നടിച്ച് ചുറ്റും കൂടിയിരിപ്പായി. അപ്പോഴാണ് ഇളയമകന്റെ മൊബൈല്‍ ശബ്ദിച്ചത്. പെട്ടന്ന് വൃദ്ധന്‍ കട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റ് അറ്റന്‍ഷനായി നിന്ന് സല്യൂട്ടടിച്ചു. ഇത് കണ്ട് അന്തം വിട്ട മക്കളും വളിച്ച ചിരിയോടെ ഒന്നടങ്കം എഴുന്നേറ്റ് നിന്നു. ദേശീയ ഗാനമായിരുന്നു മൊബൈലിന്റെ റിങ് ടോണ്‍.

അടുത്ത ജന്മത്തിൽ

വിദേശത്തുനിന്നയാൾ വിളിച്ചു പറഞ്ഞുഃ ‘ഇനി നീയെന്റെ ഫോൺ വിളി കാത്തിരിക്കരുത്‌. നാളെ എന്റെ വിവാഹമാണ്‌. സഹപ്രവർത്തകയാണ്‌ വധു. പെട്ടെന്നിങ്ങനെ വേണ്ടിവന്നു. നാമെത്രയധികം കൊതിച്ചാലും അതുപോലെയെല്ലാം നടക്കാറില്ലല്ലോ. നീ പഴയതെല്ലാം മറക്കണം. നമുക്കൊരുമിച്ചൊരു ജീവിതം ഈ ജന്മം വിധിച്ചിട്ടില്ലായിരിക്കാം. അടുത്ത ജന്മത്തിൽ നമുക്കൊരുമിക്കാം’. അവൾ അന്നു രാത്രിതന്നെ ധൃതി പിടിച്ച്‌ അടുത്ത ജന്മം തേടി പോയ്‌ക്കളഞ്ഞു. Generated from archived content: story5_feb2_08.html Author: valsan_...

പൊട്ടനും ചെട്ടിയും ഞാനും

പൊട്ടനെ ചതിച്ചുപോൽ ചെട്ടി; പാവം പൊട്ടൻ! അവനെച്ചതിചെയ്‌ത ചെട്ടിയെ ചതിച്ചുപോൽ ദൈവം! അതു ന്യായം ആരെയും ചതിക്കാത്ത പാവമാമടിയനെ ചതിച്ച ദൈവത്തിനെ ചതിക്കുവാനില്ലാരു- മെന്നത്‌ സത്യം... അതെത്രയോ വിചിത്രവും! Generated from archived content: sept_poem40.html Author: valsan_anchampeedika

തിരക്ക്‌

തിരക്കിട്ടാണദ്ദേഹം കറുത്ത കാറോടിച്ചു പോയത്‌. ഭാര്യ ചോദിച്ചു - ശിവേട്ടൻ പോയോ, ചായപോലും കുടിക്കാതെ. താമസിയാതെ തിരിച്ചുവന്നു. വെളുത്ത വണ്ടിയിൽ. ആരോ ചോദിച്ചു - ബോഡി വന്നോ? Generated from archived content: story7_jan29.html Author: valsan_anchampeedika

തെയ്യം

എന്നെ മറന്നെങ്കിലും എനിക്കതു വയ്യ. നാട്ടിൽ വന്നതല്ലേ. മുച്ചിലോട്ട്‌ കാവിൽ കളിയാട്ടത്തിനു വരണം. എനിക്കൊരു നോക്കു കാണാൻ. -ഉളള്‌ പൊളളിച്ച അവളുടെ വാക്കുകൾ. കളിയാട്ടത്തിനെത്തിയ പെണ്ണുങ്ങൾക്കിടയിൽ പഴയ പ്രിയമുഖം തിരഞ്ഞ്‌ കാവുചുറ്റവേ പെട്ടെന്ന്‌ മുന്നിൽ- മുലകുലുക്കി മുടിയഴിച്ച്‌ ഭദ്രകാളിയെപ്പോലെ അവൾ-മുച്ചിലോട്ടമ്മ! Generated from archived content: story5_june7.html Author: valsan_anchampeedika

മരണ കാരണം

മരണകാരണം കണ്ടുപിടിക്കാനാണ്‌ പോലീസുനായ വന്നത്‌. വാർത്തയറിഞ്ഞ്‌ ജനം തടിച്ചുകൂടി. മുറിയിൽ നിലത്ത്‌ പെൺകുട്ടിയുടെ പച്ചയായ യൗവ്വനത്തിന്റെ അസഹ്യമായ കാഴ്‌ച. സമീപത്ത്‌ തുറന്നുവെച്ച കുപ്പിയിൽ മാരകമായ വിഷവസ്‌തു നിലത്ത്‌ ചോര തളം കെട്ടിയിരിക്കുന്നു. ജനമദ്ധ്യത്തിലൂടെ മുറിയിലേയ്‌ക്കു നയിക്കപ്പെട്ട പോലീസ്‌നായ ജഡത്തിനു ചുറ്റും സാവകാശം നടന്ന്‌ മണം പിടിച്ചതും കുഴഞ്ഞുവീണ്‌ മരിക്കുകയായിരുന്നു. Generated from archived content: story4_sept7_06.html Author: valsan_anchampeedi...

ചിരകാലമോഹം

മനുഷ്യശരീരം കീറിമുറിച്ച്‌ പഠിക്കാനായിരുന്നു മോഹം. പക്ഷേ എൻട്രൻസ്‌ യുദ്ധം തോറ്റു. ജീവിച്ചിരിക്കുമ്പോൾ സാധിക്കാത്തത്‌ കാലശേഷമെങ്കിലും പൂവണിയട്ടെ എന്നു ചിന്തിച്ചാണ്‌ മരണാനന്തരം ശരീരം മെഡിക്കൽ കോളേജിനു നൽകാൻ സമ്മതപത്രം ഒപ്പിട്ടത്‌. Generated from archived content: story4_jan06_07.html Author: valsan_anchampeedika

കാഴ്‌ച

സമയത്തിന്റെ ഉറവിടം തേടി ഞാനെത്തിയത്‌ ഇടുങ്ങിയ ഒരു മുറിയിലായിരുന്നു. അവിടെ കാലത്തിന്റെ ശവപ്പെട്ടി തുറന്നു കിടന്നിരുന്നു. Generated from archived content: story3_sep.html Author: valsan_anchampeedika

ക്രൈം നമ്പർ 42

അയാൾ മരണത്തിലേയ്‌ക്കു നടന്നുപോയ വഴിയിലൂടെ ശ്രദ്ധാപൂർവ്വം നടന്നുപോയാൽ മാത്രമേ നിങ്ങൾക്ക്‌ ഈ കേസന്വേഷണം പൂർത്തിയാക്കാനാകൂ-ക്രൈം നമ്പർ 42 എന്ന്‌ മുഖക്കുറിപ്പുളള ഫയൽ നോക്കി ഓഫീസർ പറഞ്ഞു. അങ്ങനെയാണ്‌, സ്ഥലം എസ്‌.ഐ. ആയ ഞാൻ, അയാൾ മരണത്തിലേയ്‌ക്കു നടന്നുപോയ വഴിയിലൂടെ മൂന്ന്‌ ദിവസം മുൻപ്‌ യാത്രയാരംഭിച്ചത്‌. ഇന്ന്‌ എന്റെ മൂന്നാം ചരമദിനമാണ്‌. Generated from archived content: story2_mar.html Author: valsan_anchampeedika

പുറപ്പാട്‌

ലക്ഷങ്ങളുടെ ബിസിനസ്സുടമ; നാല്‌പതുകാരൻ; മൂന്നു തലമുറകൾക്കു വേണ്ട ആസ്‌തി ഇതിനകം സമ്പാദിച്ചയാൾ. രാവിലെ കുളിച്ച്‌, ഷേവും ഡ്രസ്സും ചെയ്‌ത്‌, പൗഡറിട്ട്‌ മുഖം മിനുക്കി സുന്ദരനായി. ഇനി യാത്ര പുറപ്പെടാം. പതിവിനു വിരുദ്ധമായി ഇത്തവണ ഒന്നും കൂടെ കൊണ്ടുപോകുന്നില്ല. ആറടി നീളമുളള ഈ പെട്ടിപോലും. Generated from archived content: story2_mar29_06.html Author: valsan_anchampeedika

തീർച്ചയായും വായിക്കുക