വത്സല ഉണ്ണിക്കൃഷ്ണൻ
ചേതന
എന്റെ ഒരു കൈയിൽ പൂവും മറുകൈയിൽ നക്ഷത്രവും തന്ന്-നീയെന്ന ഭാഗ്യം ഇങ്ങിനെ തൊട്ടടുത്ത്.... നിന്റെ സംസാരത്തിന്റെ തണലിൽ വിസ്മൃതിയിലലിഞ്ഞിരിക്കാൻ ഞാൻ കൊതിച്ചു. കൂടിച്ചേരലിനും മുൻപ് ഹൃദയത്തിനോടൊരു ചോദ്യം ചോദിക്കാതിരുന്നില്ല. വെറുമൊരു കൂടിയാലോചന. അത്രമാത്രം.... കണ്ടില്ല കണ്ടൂവെന്നു നിനച്ചു പോരാതെ വൃത്താകാരത്തെ പുണരുകയെന്ന് ഹൃദയം പറഞ്ഞപ്പോൾ ഞാനമ്പരന്നു നിന്റെ വാചാലതയുടെ ചടുലത മുഖത്തു കാണാതിരുന്നപ്പോൾ സ്വയം സാത്വികഭാവം നടിച്ചുവെന്നു ഞാൻ തെറ്റിദ്ധരിച്ചു; നീ സാത്വികനാണെന്നു ചിന്തിച്ചു... സ്വയം നീതി...
എന്റെ ക്രിസ്തുമസ് ഓർമ്മകൾ
ജനിച്ചു വളർന്ന ഗ്രാമം. അന്ന് ആധുനിക ഗൃഹോപകരണങ്ങളില്ലാതെ മനസ്സിലെ സ്നേഹം കൊണ്ട് ഊർജ്ജം കൈവരിക്കുന്ന കാലം. അടുത്ത വീട്ടിലെ കർമ്മലിചേച്ചി വലിയ പൊതികളുമായി വീട്ടിൽ വരുമ്പോഴാണറിയുന്നത് ഇന്ന് ‘ക്രിസ്മസ്’ ആണെന്ന്. കേക്കും ബ്രഡ്ഡും ഇറച്ചിയും കൊതിയോടെ കഴിക്കുമ്പോഴും അറിയില്ല ക്രിസ്തുമസ്സ് എന്താണെന്ന്. ആരും പറഞ്ഞു തരാറുമില്ല. കൂടുതൽ അന്വേഷിക്കാനും മുതിർന്നില്ല. യേശു ജനിച്ച ദിവസം എന്ന ശുഷ്ക്കമായ അറിവുമാത്രമേയുണ്ടായിരുന്നുളളു. പിന്നീട് ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയായതിനുശേഷം, ധാരാളം ക്രിസ്തുമ...
നവംബർ ഒന്ന് കേരളപ്പിറവിദിനം
ഈ വർഷം കേരളപ്പിറവിദിനത്തിന്റെ 50-ാം വാർഷികമാണ്. 1956-നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. ഇന്ത്യ സ്വതന്ത്രമായപ്പോൾ നമ്മൾ ഇന്നു കാണുന്നപോലൊരു കേരളസംസ്ഥാനം ഉണ്ടായിരുന്നില്ല. അന്ന് മൂന്നു ഭരണതലത്തിൻ കീഴിലായിരുന്നു കേരളം. അതിൽ പ്രമുഖമായ രണ്ടു സംസ്ഥാനങ്ങൾ ഉണ്ടായിരുന്നു. തിരുവിതാംകൂറും കൊച്ചിയുമാണത്. (തിരുവിതാംകൂറും കൊച്ചിയുമായി സംയോജിച്ച് തിരുക്കൊച്ചിയായത് 1949 ജൂലൈ ഒന്നിനാണ്. ശ്രീ ചിത്തിരത്തിരുനാൾ ബാലരാമവർമ്മയായിരുന്നു അന്നത്തെ ഭരണാധികാരിയായ രാജപ്രമുഖൻ ആയി അവരോധിക്കപ്പെട്ടത്) മൂന...
നവരാത്രി! ഒൻപതു പുണ്യദിനങ്ങൾ
അക്ഷരങ്ങളുടെ സൂര്യപ്രകാശത്തിലേക്ക് കുഞ്ഞുങ്ങൾ പിച്ചവയ്ക്കുന്നു. അക്ഷരങ്ങൾ പൂക്കുന്ന സരസ്വതീസവിധങ്ങളിൽ ഉത്സവാഘോഷങ്ങളുടെ ശബ്ദകോലാഹലങ്ങൾക്കിടയിൽ കേൾക്കാം... ഹരിശ്രീ ഗണപതായ നമഃ ദുർഗ്ഗാപൂജയിലൂടെ സംസാരദുഃഖങ്ങളകറ്റി അറിവിന്റേയും ഐശ്വര്യത്തിന്റേയും ഊർജ്ജം അഥവാ ശക്തി ആർജ്ജിക്കുന്ന ഒരു പ്രക്രിയയാണ് മനുഷ്യരാശിയിൽ നടമാടുന്നത്. ഊർജ്ജം എല്ലായിടത്തുമുണ്ട്. അതു നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ കഴിയുകയില്ല എന്ന ശാസ്ത്രസിദ്ധാന്തം ഒന്നുവേറെ. കന്നിമാസത്തിലെ തിരുവോണനാളിൽ സരസ്വതീക്ഷേത്രാങ്കണങ്ങളിൽ ആബാ...
സമമായ് വരുന്ന ദിനരാത്രം – വിഷു
തിളച്ചുമറിഞ്ഞ കുംഭവും മീനവും മേടത്തിനു വഴിമാറുന്ന ദിവസത്തിലാണല്ലോ നമ്മുടെ വിഷു. ഗ്രീഷ്മത്തിൽ നിന്നും വസന്തത്തിലേക്കുളള ഋതുസംക്രമണത്തിന്റെ തുടക്കം. വിഷുവിന്റെ പ്രാചീനനാമം ‘വിഷുവം’ എന്നും ‘വിഷുവത്’ എന്നുമാണ് പൂർവ്വികർ പറഞ്ഞിരുന്നത്. പകലും രാത്രിയും സമമായ് വരുന്ന ആ നാൾ അന്നാണ് വിഷു. വിഷു ഉത്തരായനക്കിളിയുടെ ഉണർത്തുപാട്ടാണ്. പ്രകൃതിയെ സ്നേഹിച്ച, പൂജിച്ച മനുഷ്യരാശിയുടെ കാർഷികജീവിതത്തിന്റെ വാർഷിക പുതുമ കൊണ്ടാടുന്ന ദിനം കൂടിയാണ് വിഷു. ഭൂമിദേവിയുടെ ഭാവസൗന്ദര്യത്തിന് ആകാശം നൽകുന്ന വരദാനം. ...
നമ്മുടെ വിഷു
മേടം ഒന്ന്.....വിഷുദിനം. കേരളീയരുടെ ഭക്തിപൂർവ്വമായ ആഘോഷം. ഏപ്രിൽ 14-ാം തീയതി ഉദയത്തിൽ പ്രമുഖ ക്ഷേത്രങ്ങളിൽ കണിയൊരുക്കുന്നു. കാർഷികവൃത്തിയെ ആരാധനയോടെ കാണുന്ന ജനസഞ്ചയത്തിന്റെ ഐശ്വര്യഗാഥയായ വിഷു മലയാളികളുടെ പ്രിയപ്പെട്ട ഉത്സവമാണ്. കൊന്നപ്പൂക്കളും കണിവെളളരിയും പ്രധാനം തന്നെ. മറ്റു കാർഷികോൽപ്പന്നങ്ങളും, സ്വർണ്ണം, പണം, പട്ട്, കുങ്കുമം, പലഹാരങ്ങൾ, തിരിതെളിയുന്ന നിലവിളക്ക്, നിറഞ്ഞ കിണ്ടി തുടങ്ങിയവയുടെ കൂട്ടായ കാഴ്ച കണ്ണിനേയും മനസ്സിനേയും ഊഷ്മളമാക്കുന്നു. പ്രതീക്ഷയുടേയും പൈതൃകവിധേയത്വത്തിന്റെ...