വത്സാശങ്കർ, റിയാദ്
കരിമ്പടം
സുഖനിദ്രയിലെ കനവുകളിൽ മരണത്തിന്റെ മുഖമുളള കരിമ്പടം പുതച്ചൊരാൾ നിഴലായ് പിന്തുടരുന്നു. ഞാനെന്ന ഭാവം വെടിയാം നൻമകളിലൂടെ നടന്നു നീങ്ങാം മരണത്തെ മറക്കാതിരിക്കാം കരിമ്പടധാരി പിന്നിലുണ്ട്. Generated from archived content: poem7_nov.html Author: valsa-sankar-riyadh
താളം തെറ്റിയ മനസ്
ഒരീറൻ മുളന്തണ്ടിനുളളിൽ ഞാനൊളിപ്പിച്ച നോവിൻ സപ്തസ്വരങ്ങൾ എന്നോ താളം തെറ്റി ഒഴുകി, എൻ വനിയിൽ കൊഴിഞ്ഞൊരാ പുഷ്‌പങ്ങൾ, ജീവന്റെ അവസാനമാകവേ... കണ്ണുകൾ കൂടി നിശ്ചലമായി, മൃത്യുവിലൊരു കണികയായി ഞാൻ! Generated from archived content: poem2-ila6.html Author: valsa-sankar-riyadh