വൈശാഖൻ
ഒരു ഫാന്റസിക്കഥ
ഒരുത്തരേന്‍ഡ്യന്‍ ദളിത് മുത്തശ്ശി പേരക്കുട്ടികളോട് പറഞ്ഞേക്കാവുന്ന ഒരു ഫാന്റസിക്കഥ: നമ്മുടെ പ്രധാനമന്ത്രി പലപല ലോകരാഷ്ട്രങ്ങളില്‍ പോയി കരാര്‍ ഒപ്പിട്ടു. എന്താകരാര്‍? ഇവിടത്തെ ജാതിവെറിയും കൊലവെറിയും ദുരഭിമാനകൊലകളും പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്ന്.
ഇനി നമുക്ക് പേടിക്കാനില്ല.
പരിചയം
അവര്‍ ഒരുപാടു നാള്‍ പരിച-യിച്ച് അപരിചതരായി പിരിഞ്ഞു. Generated from archived content: poem3_sep5_13.html Author: vaisakhan
ജീവിതരാഗങ്ങൾ
വൈരുദ്ധ്യജടിലമായ ബാഹ്യലോകത്തിലെ ജീവിതാവസ്‌ഥ സൃഷ്‌ടിക്കുന്ന സംഘർഷങ്ങളെ ഒറ്റയ്‌ക്ക് നേരിടുന്ന വ്യക്തിമനസ്സ് തന്നെ ആന്തരികമായ സംഘർഷങ്ങളാൽ പ്രശ്‌നകലുഷിതമാകുന്നുണ്ട്. ജീവിതത്തെ അസഹനീയമാക്കുന്ന നൈതികച്യൂതികൾ, ചിരിയുടെ പട്ടിൽപൊതിഞ്ഞ ചതിയുടെ കൊടുവാളുകൾ, ഒരിക്കലും കൈവരികയില്ലെന്നറിയാവുന്ന എന്തോ ഒന്നിനെക്കുറിച്ചുള്ള വിദൂരസ്വപ്‌നദൃശ്യം മനസ്സിന് സമ്മാനിക്കുന്ന ദുഃഖമാധുര്യം - പാവം മനസ്സിന് ഈ രണ്ട് സംഘർഷങ്ങളെയും സമരസപ്പെടുത്തുവാനായി ശാന്തവും സുന്ദരവുമായ ഒരു ലോകത്തെ സൃഷ്‌ടിച്ചെടുക്കണം. സർഗ്ഗാത്മകതയുടെ...