വൈക്കം മുഹമ്മദ് ബഷീർ
വിശ്വവിഖ്യാതമായ മൂക്ക്
മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥ വായിക്കുക. അമ്പരപ്പിക്കുന്ന മുട്ടൻ വാർത്തയാണ്. ഒരു മൂക്ക് ബുദ്ധിജീവികളുടെ ദാർശനികരുടെയും ഇടയിൽ വലിയ തർക്കവിഷയമായി കലാശിച്ചിരിക്കുന്നു. വിശ്വവിഖ്യാതമായ മൂക്ക്. ആ മൂക്കിന്റെ യഥാർത്ഥ ചരിത്രമാണ് ഇവിടെ രേഖപ്പെടുത്താൻ പോകുന്നത്. ...