വൈക്കം മുരളി
നര്‍മ്മബോധത്തിന്റെ ജാലകങ്ങള്‍ തുറക്കുന്ന കഥകള്‍
ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ സേവകനുമായിരിക്കണം. തന്റെ രചനക്കിതുവരെ ഉള്‍ക്കൊള്ളാനാവാത്ത എന്തോ ഒന്ന് ജീവിതത്തില്‍ അവശേഷിക്കുന്നുണ്ടെന്ന പ്രത്യാശയാണവനെ നയിക്കുന്നത്. തിരക്കു പിടിച്ച് ജീവിതത്തിനിടയില്‍ വിലപിടിച്ചതെന്നയാള്‍ വിശ്വസിക്കുന്ന പലതും പൊടുനെ നഷ്ടപ്പെടുമ്പോള്‍ സ്വാഭാവികമായും ജീവിതത്തെ കുറച്ചു കൂടെ അഗാധമായി നോക്കിക്കാണുവാനും അവന്‍ ശ്രമിക്കും. കാപട്യം നിറഞ്ഞ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാവുമ്പോള്‍ സ്വതവേ അവനില്‍ അടങ്ങിയിരിക്കുന്ന നര്‍മ്മബോധം വി...