വാസു നീറിക്കോട്
വിശ്വാസം പഴയതും പുതിയതും
അടുത്തൊരു ദിവസം ഒരു യുക്തിവാദി സംഘനയുടെ സമ്മേളന വേദിയില്‍ കടന്നുചെല്ലാനിടയായി. പ്രവേശനകവാടത്തില്‍ വച്ചിരുന്ന ഹാജര്‍ ബുക്കില്‍ ഒപ്പു വച്ചു. അവിടെ നിന്ന് വിസിറ്റിംഗ് കാര്‍ഡുപോലെ ഒരു തുണ്ടു കടലാസു തന്നു. അതിനുമുമ്പു തന്നെ തുടങ്ങിക്കഴിഞ്ഞിരുന്ന സമ്മേളനത്തില്‍ ഏതാണ്ടു മുപ്പതോളം പേരുടെ സാന്നിദ്ധ്യമുണ്ട്. ഒരു പ്രാസംഗികന്‍ കത്തിക്കയറുന്ന മതസംഘടനകളുടെ ഭീകരവാദസ്വഭാവത്തേയും അക്രമചെയ്തികളെയും പറ്റി. പ്രത്യേകിച്ചും ക്രിസ്ത്യന്‍ - മുസ്ലീം വിഭാഗങ്ങളുടെ, ഹിന്ദുവര്‍ഗീയതയെപറ്റി പറഞ്ഞു കേട്ടില്ല. രണ്ടാമതു സ്റ്റേ...