വി.ജയകുമാർ
ഒരു പുസ്‌തകത്തിന്റെ ഇതിഹാസം
മലയാള നോവലിലും മലയാള ഗദ്യത്തിലും പുതിയൊരു യുഗം ഉദ്‌ഘാടനം ചെയ്‌ത ‘ഖസാക്കിന്റെ ഇതിഹാസം’ ഒമ്പതുവർഷത്തിനുളളിൽ ഇരുപത്തഞ്ചാം പതിപ്പിലേക്ക്. 95 ഏപ്രിലിൽ ഡി.സി. ബുക്‌സ് ആദ്യപതിപ്പിറക്കിയ ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ഒമ്പതാംവർഷത്തിൽ 25-ാം പതിപ്പിൽ എത്തിയത് ഡി.സി.ബുക്‌സ് ആഘോഷമാക്കുകയാണ്. ഖസാക്ക് ഒരു വാരികയിൽ ആദ്യം ഖണ്‌ഡശ്ശ പ്രസിദ്ധീകരിച്ചപ്പോൾ പ്രശസ്തചിത്രകാരൻ എ.എസ്.വരച്ച ചിത്രങ്ങളും സിൽവർ ജൂബിലി പതിപ്പിൽ ഉപയോഗിക്കുന്നു. കാലിക്കോബയന്റിംഗിൽ ഏറ്റവും വില കൂടിയ പേപ്പറിൽ ഉയർന്ന ഗുണനിലവാരത്തോ...